Search
  • Follow NativePlanet
Share

ഗുണ - നദീപുണ്യം നെഞ്ചിലേറ്റി ഒരു നഗരി

8

മധ്യപ്രദേശിന്‍റെ വടക്കു-കിഴക്കു ഭാഗത്ത് ഗുണ ജില്ലയില്‍  പാര്‍വ്വതി നദിയുടെ തീരത്തായാണ് ഗുണ നഗരം സ്ഥിതിചെയ്യുന്നത്. മധ്യപ്രദേശിലെ ഏറ്റവും വികസിതമായ നഗരങ്ങളില്‍  ഒന്നായ ഈ നഗരം ചംബാലിലേക്കും മാള്‍ വയിലേക്കുമുള്ള കവാടമായാണ് കണക്കാക്കപ്പെടുന്നത്.  

ചരിത്രം

ചന്ദ് പ്രദ്യോത മഹാസേന സ്ഥാപിച്ച അവാന്തി രാജ്യത്തിന്‍റെ ഭാഗമായിരുന്നു പുരാതനകാലത്ത്‌ ഗുണ. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍  മറാത്ത പോരാളിയായിരുന്ന രാമോജി റാവു സിന്ധ്യ ഈ നഗരം പിടിച്ചെടുത്തു. ഇന്ത്യ സ്വതന്ത്രയായ ശേഷം ഗുണ മധ്യഭാരത്‌ സംസ്ഥാനത്തിന്‍റെ ഭാഗമാവുകയും മധ്യഭാരത്‌ പിന്നീട് മധ്യപ്രദേശ് ആവുകയും ചെയ്തു.

ടൂറിസം

വിനോദസഞ്ചാരികള്‍ ക്ക് വിരുന്നൊരുക്കാന്‍  നിരവധി സ്ഥലങ്ങള്‍  ഗുണ നഗരത്തിലുണ്ട്. അതില്‍  പ്രധാനപ്പെട്ട ഒന്നാണ് വിവേക് കോളനിയില്‍  സ്ഥിതിചെയ്യുന്ന പഞ്ചമുഖി ഹനുമാന്‍  ആശ്രമം. ഗുണ റെയില്‍വേ സ്റ്റേഷനില്‍  നിന്നും 4 കിലോമീറ്റര്‍  ദൂരമേയുള്ളൂ ഈ ക്ഷേത്രത്തിലേക്ക്. ഹനുമാന്‍റെ മുഖത്തോടൊപ്പം പരുന്ത്‌, വരാഹം, സിംഹം, കുരങ്ങ് എന്നിവയുടെ മുഖങ്ങളും ചേര്‍ന്നാണ് ഈ ക്ഷേത്രം പഞ്ചമുഖി ഹനുമാന്‍  എന്നറിയപ്പെടുന്നത്. ഹനുമാന്‍  ക്ഷേത്രത്തിനുപുറമെ ഭിഷ്ഭുജി ക്ഷേത്രം, ജൈന ക്ഷേത്രം എന്നിവയും ഗുണയിലെ തീര്‍ ത്ഥാടന കേന്ദ്രങ്ങളാണ്. ഭജ്രംഗഢ് കോട്ടയാണ് ഗുണയിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം.  

ഗുണയില്‍  എത്തിച്ചേരാന്‍  

റെയില്‍ മാര്‍ഗ്ഗം ഗുണയില്‍  എത്തിച്ചേരാന്‍  ആഗ്രഹിക്കുന്നവര്‍ക്ക് ഗുണയില്‍  തന്നെയുള്ള റെയില്‍വേ സ്റ്റേഷനില്‍  എത്തിച്ചേരാം. ഭോപ്പാല്‍  എയര്‍ പോര്‍ ട്ട് ആണ് ഗുണയോട് ഏറ്റവും അടുത്തുകിടക്കുന്ന വിമാനത്താവളം.  

അനുയോജ്യമായ സമയം

കടുത്ത ചൂടോ തണുപ്പോ അനുഭവപ്പെടാത്ത ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളാണ് ഗുണ സന്ദര്‍ശിക്കാന്‍  ഏറ്റവും യോജിച്ച സമയം.

ഗുണ പ്രശസ്തമാക്കുന്നത്

ഗുണ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗുണ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗുണ

  • റോഡ് മാര്‍ഗം
    മധ്യപ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ഗുണ റോഡ്‌ ഗതാഗതത്തിന്‍റെ കാര്യത്തിലും മുന്നിട്ട് നില്‍ ക്കുന്നു. നാഷണല്‍ ഹൈവേ -3 കടന്നുപോകുന്ന പ്രദേശമാണ് ഈ നഗരം. ഗുണ ജില്ലയെ മുഴുവനായി ബന്ധിപ്പിച്ച് 250 കിലോമീറ്റര്‍ നീളമുള്ള സ്റ്റേറ്റ് ഹൈവേയും ഉണ്ട്. ധാരാളം ബസ്‌ സര്‍ വീസുകളും ഗുണയുടെ സവിശേഷതയാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബ്രോഡ് ഗേജ് റെയില്‍ വേ ലൈനില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഗുണ റെയില്‍ വേ സ്റ്റേഷന്‍ . ഗുണയോട് അടുത്തുകിടക്കുന്ന പത്താന്‍ കോട്ട് സ്റ്റേഷനില്‍ നിന്നും ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും നിങ്ങള്‍ ക്ക് എത്തിച്ചേരാനാവും. ഗുണയിലേക്കുള്ള യാത്ര എളുപ്പമാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും യാത്രയെ കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഗുണയിലെത്താന്‍ വിമാനയാത്ര തിരഞ്ഞെടുക്കുന്നവര്‍ ക്ക് മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലിലെത്താം. ഭോപ്പാലില്‍ നിന്നും 188 കിലോമീറ്റര്‍ ദൂരമാണ് ഗുണയിലേക്കുള്ളത്. ഇതിനായി ടാക്സി സൗകര്യം ഉപയോഗപ്പെടുത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue