Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുര്‍ദാസ്‌പൂര്‍ » കാലാവസ്ഥ

ഗുര്‍ദാസ്‌പൂര്‍ കാലാവസ്ഥ

ഒക്‌ടോബറിനും മാര്‍ച്ചിനും ഇടയിലുള്ള കാലയളവാണ്‌ ഗുര്‍ദാസ്‌ പൂര്‍ സന്ദര്‍ശനത്തിന്‌ അനുയോജ്യം. ശൈത്യകാലത്ത്‌ ഈ സ്ഥലം പ്രശാന്ത സുന്ദരമായിരിക്കും. നഗരത്തെ അതിന്റെ പൂര്‍ണ ഭംഗിയില്‍ കാണാന്‍ സന്ദര്‍ശകര്‍ക്ക്‌ അവസരം ലഭിക്കും. കൂടാതെ ഉത്സവങ്ങളും മേളകളും ഈ കാലയളവിനെ കൂടുതല്‍ രസകരമാക്കും.

വേനല്‍ക്കാലം

ഏപ്രിലില്‍ തുടങ്ങുന്ന വര്‍ഷകാലം ജൂണിലാണ്‌ അവസാനിക്കുന്നത്‌. ഈ കാലയളവില്‍ താപനില 44 ഡിഗ്രി സെല്‍ഷ്‌സ്‌ വരെ ഉയരാറുണ്ട്‌. മെയ്‌ ജൂണ്‍ മാസങ്ങളില്‍ പൊടിക്കാറ്റും വീശാറുണ്ട്‌.

മഴക്കാലം

ജൂലൈയില്‍ തുടങ്ങുന്ന വര്‍ഷകാലം ആഗസ്റ്റില്‍ അവസാനിക്കും. സെപ്‌റ്റംബറും ഒക്‌ടോബറും വര്‍ഷാനന്തര കാലങ്ങളാണ്‌. വര്‍ഷകാലത്ത്‌ ഈര്‍പ്പം കൂടുകയും ചൂട്‌ കുറയുകയും ചെയ്യും.

ശീതകാലം

നവംബറിന്റെ തുടക്കത്തില്‍ ഗുര്‍ദാസ്‌പൂരിലെ ശൈത്യകാലവും തുടങ്ങും. ഈക്കാലയളവില്‍ താപനില 6 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. മാര്‍ച്ച്‌ അവസാനത്തോടെ ശൈത്യകാലം അവസാനിക്കും. ജനുവരിയാണ്‌ ഏറ്റവും തണുപ്പുള്ള മാസം. ജനുവരിയിലും ഫെബ്രുവരിയിലും ചിലപ്പോള്‍ മഴപെയ്യാറുണ്ട്‌.