Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗുര്‍ദാസ്‌പൂര്‍

ഗുര്‍ദാസ്‌പൂര്‍ - ചരിത്രപ്രാധാന്യമുള്ള ഭൂമി

18

പതിനേഴാം നൂറ്റാണ്ടില്‍ നഗരം സ്ഥാപിച്ച ഗുരിയ ജിയില്‍ നിന്നുമാണ്‌ ഗുര്‍ദാസ്‌പൂര്‍ എന്ന പേര്‌ നഗരത്തിന്‌ ലഭിക്കുന്നത്‌. പഞ്ചാബിലെ രവി, സത്‌ലെജ്‌ നദികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ നഗരമാണ്‌ ഇത്‌. പഞ്ചാബി ഭാഷയാണ്‌ കൂടുതല്‍ ജനങ്ങളും സംസാരിക്കുന്നത്‌. ഔദ്യോഗിക കാര്യങ്ങള്‍ക്ക്‌ ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളാണ്‌ ഉപയോഗിക്കുന്നത്‌. ഗുരുദ്വാരകള്‍, പഞ്ചാബി നൃത്തരൂപമായ ഭംഗാര, പരമ്പരാഗത പാഗ്രി, പരന്ദ എന്നിവ അടങ്ങിയ പഞ്ചാബി സംസ്‌കാരം, പഞ്ചാബി ഭക്ഷണം എന്നിവചേരുമ്പോഴാണ്‌ ഗുര്‍ദാസ്‌പൂര്‍ വിനോദ സഞ്ചാരം പൂര്‍ണമാകുന്നത്‌.

ഗുര്‍ദാസ്‌പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ദിവസങ്ങളോളം കാണാനുള്ള വൈവിധ്യമാര്‍ന്ന കാഴ്‌ചകള്‍ ഗുര്‍ദാസ്‌പൂര്‍ വിനോദ സഞ്ചാരം വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. ദേരബാബ നാനക്‌, ഗുരുദാസ്‌ നങ്കല്‍, മഹാകലേശ്വര്‍ ക്ഷേത്രം, മധോപൂര്‍ ഷാഹപൂര്‍ കാന്ദി കോട്ട, ഫിഷ്‌ പാര്‍ക്‌, ആചലേശ്വര്‍ ക്ഷേത്രം, ഗുരുദ്വാര ചോള സാഹിബ്‌ ,താഡ സാഹിബ്‌ എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. അഞ്ചാമത്തെ സിഖ്‌ ഗുരുവായ ശ്രീ ഗുരു അര്‍ജുന്‍ ദേവ്‌ ജി ഗുരു നാനാക്‌ ദേവ്‌ ജിയുടെ ഭോഗ്‌ വേളയില്‍ ബാബ ധരം ചന്ദ്‌ ജിയുടെ ഗാനങ്ങള്‍ ആലപിച്ചിരുന്ന സ്ഥലമാണ്‌ കീര്‍ത്തന്‍ ആസ്ഥാന്‍.

ഡല്‍ഹൗസി, ധര്‍മശാല, മക്‌ ലിയോഡ്‌ഗഞ്ച്‌ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഗുര്‍ദാസ്‌പൂരില്‍ നിന്നും 2 മണിക്കൂര്‍ റോഡ്‌ യാത്ര ചെയ്‌താല്‍ എത്താവുന്ന ദൂരത്തിലാണ്‌ ഈ സ്ഥലങ്ങള്‍.

ഗുര്‍ദാസ്‌പൂരിലെ ആഘോഷങ്ങള്‍

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്‌ ഗുര്‍ദാസ്‌പൂര്‍ നിരവധി മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്‌. ആദ്യ സിഖ്‌ ഗുരുവായ ഗുരു നാനാക്കിന്റെ വിവാഹദിനം ആഘോഷിക്കുന്നതിനായി സംഘടിപ്പിക്കുന്ന മേളയാണ്‌ ഇതില്‍ പ്രധാനം. പണ്ടോരി മഹാന്തനില്‍ ആഘോഷിക്കുന്ന ബൈശാഖി,ലോഹ്രി, ബാബേഹാലിയുടെ ചിന്‍ജ്‌ മേള, ശിവരാത്രി എന്നിവയാണ്‌ മറ്റ്‌ പ്രധാന ആകര്‍ഷണങ്ങള്‍.

എങ്ങനെ എത്തിച്ചേരാം

പഞ്ചാബിലെയും സമീപ സംസ്ഥാനങ്ങളിലെയും നഗരങ്ങളുമായി മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന ഗുര്‍ദാസ്‌പൂരില്‍ എത്തിച്ചേരാന്‍ എളുപ്പമാണ്‌. ജലന്ധര്‍, ഡല്‍ഹൗസി, ബട്ടാല, പട്‌നിടോപ്‌, ന്യൂഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നിന്ന്‌ ഇവിടേയ്‌ക്ക്‌ നേരിട്ട്‌ പതിവായി ബസ്‌ ഉണ്ട്‌.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌

ചൂടുള്ള വേനല്‍ക്കാലം, തണുപ്പുള്ള മഴക്കാലം,തണുത്ത ശൈത്യകാലം എന്നിവയാണ്‌ ഗുര്‍ദാസ്‌പൂരിലനുഭവപ്പെടുന്ന കാലാവസ്ഥകള്‍. മഴക്കാലത്തിന്‌ ശേഷവും ശൈത്യകാലവുമാണ്‌ അതായത്‌ ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളാണ്‌ ഗുര്‍ദാസ്‌പൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌.

ഗുര്‍ദാസ്‌പൂര്‍ പ്രശസ്തമാക്കുന്നത്

ഗുര്‍ദാസ്‌പൂര്‍ കാലാവസ്ഥ

ഗുര്‍ദാസ്‌പൂര്‍
12oC / 54oF
 • Mist
 • Wind: ESE 11 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗുര്‍ദാസ്‌പൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഗുര്‍ദാസ്‌പൂര്‍

 • റോഡ് മാര്‍ഗം
  പഞ്ചാബിലെയും സമീപ സംസ്ഥാനങ്ങളിലെയും വിവിധ നഗരങ്ങളില്‍ നിന്ന്‌ ഗുര്‍ദാസ്‌പൂരിലേക്ക്‌ നിരവധി പൊതു സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഗുജറാത്തിലെ കന്ധയില്‍ നിന്നും പഞ്ചാബിലെ ഗുര്‍ദാസ്‌പൂരിലേക്കുള്ള ദേശീയപാത 15 വിവിധ നഗരങ്ങളില്‍ കൂടിയാണ്‌ പോകുന്നത്‌. ചണ്ഡിഗഢ്‌, ജയ്‌പൂര്‍, ഡല്‍ഹി തുടങ്ങി വിവിധ നഗരങ്ങളുമായി ഇത്തരത്തില്‍ ബന്ധപ്പെട്ട്‌ കിടക്കുന്നു.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  40 കിലോമീറ്റര്‍ അകലെയുള്ള പത്താന്‍കോട്ടാണ്‌ ഗുര്‍ദാസ്‌ പൂരിനടുത്തുള്ള റയില്‍വെസ്റ്റേഷന്‍.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  അമൃത്സറിലെ രാജ സാന്‍സി അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌ ഗുര്‍ദാസ്‌പൂരിന്‌ അടുത്തുള്ള വിമാനത്താവളം. 89 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തില്‍ നിന്നും ഗുര്‍ദാസ്‌പൂരിലെത്താന്‍ കാബുകളും ബസും കിട്ടും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Jan,Tue
Return On
23 Jan,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Jan,Tue
Check Out
23 Jan,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Jan,Tue
Return On
23 Jan,Wed
 • Today
  Gurdaspur
  12 OC
  54 OF
  UV Index: 1
  Mist
 • Tomorrow
  Gurdaspur
  8 OC
  46 OF
  UV Index: 4
  Moderate rain at times
 • Day After
  Gurdaspur
  7 OC
  45 OF
  UV Index: 3
  Patchy rain possible