Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുരുവായൂര്‍ » കാലാവസ്ഥ

ഗുരുവായൂര്‍ കാലാവസ്ഥ

കടല്‍തീരത്തിന്റെ സാമീപ്യം മൂലം സുഖമുള്ള കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. വര്‍ഷത്തില്‍ ഏത് കാലങ്ങളിലും ഗുരുവായൂരില്‍ കനത്ത തിരക്കാണ് അനുഭവപ്പെടാറുള്ളത്. എന്നിരിക്കിലും ശീതകാലമാണ് ഗുരുവായൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ. മിശ്രിത കാലാവസ്ഥയായതിനാല്‍ മഴക്കാലമൊഴിച്ചുള്ള ഏതുസമയത്തും ഇവിടെ ആളുകള്‍ സന്ദര്‍ശിക്കാറുണ്ട്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ഈ സമയം താപനില 37 ഡിഗ്രിവരെ ഉയരാറുണ്ട്. ഇക്കാലത്തെ കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസായിരിക്കും. പൊതുവേ ഗുരുവായൂര്‍ യാത്ര ഇക്കാലത്ത് എളുപ്പമല്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവും തണുപ്പും കൂടുതലായിരിക്കും.

ശീതകാലം

മൂന്ന് മാസക്കാലം മാത്രമാണ് ഗുരുവായൂരില്‍ ശീതകാലം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലത്താണ് ഇവിടെ നല്ല സുഖമുള്ള കാലാവസ്ഥ. 23 മുതല്‍ 30 ഡിഗ്രി വരെയാകും ഈ സമയം താപനില. ശീതകാലമാണ് ഗുരുവായൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം.