ഗുഷൈനി- മീന്‍പിടിത്തക്കാരുടെ സ്വര്‍ഗം

ഹോം » സ്ഥലങ്ങൾ » ഗുഷൈനി » ഓവര്‍വ്യൂ

ഹിമാചല്‍ പ്രദേശിലെ തിര്‍താന്‍ താഴ്വരയിലെ മനോഹര നഗരമാണ് ഗുഷൈനി. സമുദ്രനിരപ്പില്‍ നിന്ന്  4500 അടി  മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ‘പുഴമീന്‍രാജ്യം’  എന്ന പേരിലും അറിയപ്പെടുന്നു. 1984ല്‍ നിലവില്‍ വന്ന ഹിമാദ്രി  ദേശീയ ഉദ്യാനത്തിലേക്ക് ഇവിടെ  നിന്ന് 20 കിലോമിറ്റര്‍ മാത്രമാണ് ദൂരം. 1171 ചതുരശ്ര കിമീറ്റര്‍ വിസ്ത്രതിയുള്ള ഈ ഉദ്യാനം മുപ്പതോളം വര്‍ഗത്തിലുള്ള സസ്തനികളും മുന്നുറോളം തരത്തിലുള്ള പക്ഷികളും നിറഞ്ഞതാണ്. അടുത്ത് തന്നെയുള്ള ഷോജ ഗ്രാമവും യാത്രികര്‍ക്ക് ഒഴിവാക്കാനാവാത്ത സ്ഥലമാണ്. പ്രകൃതിദത്തമായ ചെറുവനങ്ങളിലൂടെ ഒരു നടത്തം പ്രകൃതി സ്നേഹികളെ ആകര്‍ഷിക്കാതിരിക്കില്ല.  

Please Wait while comments are loading...