ചിത്രാസല്‍ കുന്നുകളിലാണ് നവഗ്രഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പത് ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന ഒമ്പത് ശിവലിംഗങ്ങള്‍ ക്ഷേത്രത്തിനകത്തുണ്ട്. ഓരോ ഗ്രഹത്തെയും പ്രതിനിധീകരിക്കുന്ന പല നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ഓരോ ശിവലിംഗത്തെയും ധരിപ്പിച്ചിരിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലാണ് നവഗ്രഹക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. ആഹോം രാജാവായിരുന്ന രാജേശ്വര്‍ സിങ്കയുടെയും മകന്‍ രുദ്ര സിങ്ക അഥവാ സുക്രുങ്ഫായുടെ കാലത്തായിരുന്നു നിര്‍മിച്ചത്. 1897 ലുണ്ടായ ഭൂകമ്പത്തില്‍ ക്ഷേത്രത്തിന്‍റെ ഭൂരിഭാഗവും നശിക്കുകയും പിന്നീട് ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് പുതുക്കിപ്പണിയുകയും ചെയ്തു.
ഗുവാഹതിയുടെ പഴയ നാമമായ പ്രഗ്ജ്യോതിഷ്പുര എന്നത് ക്ഷേത്രത്തിന്‍രെ ജ്യോതിഷപ്രാധാന്യത്തില്‍ നിന്ന് വന്നതെന്നും പറയപ്പെടുന്നു. സില്‍പുഖുരി എന്ന് പേരായ ജലസംഭരണിയാണഅ ക്ഷേത്ര പരിസരത്തെ മറ്റൊരു ആകര്‍ഷണം. നഗരത്തിന്‍റെ മറ്റു പ്രദേശങ്ങളില്‍ നിന്ന് അമ്പലത്തില്‍ എത്തിച്ചേരുക എളുപ്പമാണ്.



Click it and Unblock the Notifications