ഗുഹാവതി ടൂറിസത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് ആസാം സ്റ്റേറ്റ് സൂവും ബൊട്ടാണിക്കല്‍ ഗാര്‍ഡനും. 130 ഹെക്ടറോളം പരന്നു കിടക്കുന്ന ജൈവോദ്യാനങ്ങള്‍ അപൂര്‍വയിനം സസ്യ ജന്തു ജാലങ്ങളുടെ കലവറയാണ്. വനത്തില്‍ സ്ഥിതി ചെയ്യുന്ന മൃഗശാലയും ഇവിടെയുണ്ട്. ജൈവോദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന സൂവും ചേര്‍ന്ന് ഗുഹാവതിയെ പ്രകൃതിസൊന്ദര്യമുള്ളതാക്കുന്നു.
ചതുപ്പ് നിലത്തില്‍ കാണുന്ന ടാപ്പിറുകള്‍, വെള്ളക്കടുവകള്‍, പുലികള്‍ പോലുള്ള അപൂര്‍വയിനം ജന്തുക്കള്‍ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന വിധമാണ് മൃഗശാല ഒരുക്കിയിരിക്കുന്നത്. ഒറ്റക്കൊമ്പന് കാണ്ടാ മൃഗങ്ങളും ആഫ്രിക്കന്‍ ഇരു കൊമ്പന് കാണ്ടാ മൃഗങ്ങളും മൃഗശാലയില്‍ കാണാനാവും. നിരവധി അപൂര്‍വയിനം പക്ഷികളും ഇവിടെയുണ്ട്. മിക്ക ജന്തുക്കളും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ മേഞ്ഞ് നടക്കുന്ന വിധമാണ് മൃഗശാല ഒരുക്കിയിരിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. 44 ഓളം തരത്തിലുള്ള ഓര്ക്കിടുകളാണ് ഇവിടത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലുള്ളത്.