Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹഫ്‌ളോങ്‌

ഹഫ്‌ളോങ്‌- ആസ്സാമിലെ ഏക ഹില്‍സ്റ്റേഷന്‍

5

ആസ്സാമിലെ ഏക ഹില്‍സ്റ്റേഷനായ ഹഫ്‌ളോങ്‌ കിഴക്കിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. മഞ്ഞ്‌ മൂടി കിടക്കുന്നു എന്നത്‌ മാത്രമല്ല ഈ പേര്‌ വരാന്‍ കാരണം സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലെ മനോഹരം കൂടിയാണ്‌ ഈ സ്ഥലം. സന്ദര്‍ശകരെ ഒരുപോലെ മോഹിപ്പിക്കുന്ന സ്ഥലമാണിത്‌. ബാരക്‌ താഴ്‌വരയുടെ വളരെ അടുത്ത്‌ സ്ഥിതി ചെയ്യുന്ന ഹഫ്‌ളോങ്‌ വടക്ക്‌ കച്ചാര്‍ ജില്ലയുടെ ആസ്ഥാനമാണ്‌. സമീപ നഗരങ്ങളില്‍ നിന്നുള്ളവര്‍ വേനല്‍ക്കാലം ആസ്വദിക്കാന്‍ ഇവിടേയ്‌ക്കെത്തി തുടങ്ങിയതോടെ ഹഫ്‌ളോങിലെ വിനോദ സഞ്ചാരമേഖല ഉണര്‍ന്നിരിക്കുകയാണ്‌.

മലനിരകള്‍ക്ക്‌ നടുവിലായി സമുദ്ര നിരപ്പില്‍ നിന്നും 513 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹഫ്‌ളോങ്‌ വളരെ മനോഹരമായ നഗരമാണ്‌. വെള്ളച്ചാട്ടങ്ങളും അരുവികളും പച്ചപ്പും നിറഞ്ഞ ഹഫ്‌ളോങിന്റെ സൗന്ദര്യം ഇവിടം സന്ദര്‍ശിക്കുന്നവരുടെ മനസ്സില്‍ നിന്നും പെട്ടന്നൊന്നും മായില്ല. വെള്ളുറുമ്പ്‌ കുന്നെന്നും ഹഫ്‌ളോങ്‌ അറിയപ്പെടുന്നുണ്ട്‌.

ഹഫ്‌ളോങിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഹഫ്‌ളോങിലെ മലനിരകള്‍ കാണുമ്പോള്‍ തന്നെ മനസ്സിന്റെ ആയാസം കുറയും. ഇവിടുത്തെ തടാകങ്ങളും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്‌. ദിമാസ കചാരി രാജ്യത്തിന്റെ പുരാതന തലസ്ഥാനമായ മെയ്‌ബോങ്‌ ആണ്‌ സന്ദര്‍ശിക്കാനുള്ള മറ്റൊരു സ്ഥലം.

ഹഫ്‌ളോങ്‌ പ്രശസ്തമാക്കുന്നത്

ഹഫ്‌ളോങ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹഫ്‌ളോങ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹഫ്‌ളോങ്‌

  • റോഡ് മാര്‍ഗം
    ഹഫ്‌ളോങിലേക്കുള്ള പ്രധാന യാത്ര മാര്‍ഗം റോഡുകളാണ്‌. ഇതുവഴി കടന്നു പോകുന്ന ദേശീയ പാത 54 ഉം 27 ഉം ഹഫ്‌ളോങ്ങിനെ ആസ്സാമിലെ മറ്റ്‌ നഗരങ്ങളുമായും അയല്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്‌ എന്നിവിടങ്ങളുമായും ബന്ധിപ്പിക്കുന്നു. സമീപത്തുള്ള ഏറ്റവും വലിയ നഗരം സില്‍ചാര്‍ ആണ്‌. ഗുവാഹത്തി 299 കിലോമീറ്റര്‍ അകലെയാണ്‌. ഹഫ്‌ളോങില്‍ നിന്നും സമീപ നഗരങ്ങളിലേയ്‌ക്ക്‌ എപ്പോഴും ബസ്‌ ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സില്‍ചാര്‍, ലംഡിങ്‌, മെയ്‌ബോങ്‌, ജതി നഗര്‍ എന്നിവടങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ലോവര്‍ ഹഫ്‌ളോങില്‍ ഒരു മീറ്റര്‍ ഗെയ്‌ജ്‌ റെയില്‍വെ സ്റ്റേഷനുണ്ട്‌. ഗുവാഹത്തിയിലേയ്‌ക്ക്‌ പോകുന്ന പ്രമുഖ ട്രയിനുകളില്‍ പലതും നിര്‍ത്തുന്ന ലംഡിങ്‌ ഹഫ്‌ളോങില്‍ നിന്നും 131 കിലോമീറ്റര്‍ അകലെയാണ്‌. വടക്ക്‌ കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വെസ്റ്റേഷന്‍ ഗുവാഹത്തിയാണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    108 കിലോമീറ്റര്‍ ദൂരത്തുള്ള കുംഭിഗ്രാമിലെ സില്‍ചാര്‍ വിമാനത്താവളമാണ്‌ ഹഫ്‌ളോങിന്‌ അടുത്തുള്ള വിമാനത്താവളം. ഗുവാഹത്തി, ദിബ്രുഗഢ്‌, കൊല്‍ക്കത്ത എന്നിവടങ്ങളിലേയ്‌ക്ക്‌ സില്‍ചാര്‍ വിമാനത്താവളത്തില്‍ നിന്നും സ്ഥിരം സര്‍വീസുകളുണ്ട്‌. ഈ ഫ്‌ളൈറ്റുകള്‍ ഡല്‍ഹി , മുംബൈ, , ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേയ്‌ക്ക്‌ ബന്ധിപ്പിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri

Near by City