ഹാജിപൂര്‍ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഇത് ദേവദേവനായ ശിവന് സമര്‍പ്പിച്ചിരിക്കുന്ന അമ്പലമാണ്. ജാദുവ റോഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതനകാലത്ത് പണിതീര്‍ത്തതാണ് ഈ ക്ഷേത്രമെന്നാണ് കരുതുന്നത്.
ഒരിക്കല്‍ ശിവന്‍ പ്രത്യക്ഷമാവുകയു ഇവിടെ ലിംഗരൂപത്തില്‍ എന്നെന്നേക്കുമായി കഴിയാന്‍ തീരുമാനിക്കുകയും ചെയ്തത്രേ. ശിവന്‍റെ രൂപത്തോടൊപ്പം ലിംഗത്തെയും പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടെ ദേവന്‍റെ അനുഗ്രഹവും ദയയും സമ്പാദിക്കാന്‍ നിരവധി ഭക്തരാണ് എത്തുന്നത്.
മന്ത്രധ്വനികളുടെ അകമ്പടി ക്ഷേത്രത്തിന് ഒരു ആത്മീയ പരിസരം പ്രധാനം ചെയ്യുന്നു. ശിവരാത്രി ദിനങ്ങളില്‍ ക്ഷേത്രം ഭംഗിയായി അലങ്കരിക്കുകയും ദുഷ്ടശക്തികളില്‍ നിന്നുള്ള മോചനത്തിന് ഭക്തര്‍ ഇവിടെയെത്തി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications