ലക്ഷ്മി നരസിംഹക്ഷേത്രത്തിന് സമീപത്തായിട്ടാണ് ഒമ്പത് അടി ഉയരമുള്ള ബഡവലിംഗ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ടാണിതുള്ളത്. ലിംഗത്തില്‍ മൂന്ന് കണ്ണുകള്‍ കൊത്തിവച്ചിട്ടുണ്ട്. ഇവ ശിവഭഗവാന്റെ കണ്ണുകളായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടത്തെ ആദിമനിവാസികളില്‍പ്പെട്ട ഒരു ദരിദ്രനായ വ്യക്തി, തന്റെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിച്ചാല്‍ ഒരു ശിവലിംഗം പണിയാമെന്ന് പ്രാര്‍ത്ഥിച്ചുവത്രേ.
പ്രാര്‍ത്ഥന കേട്ട ഭഗവാന്‍ ശിവന്‍, ആഗ്രഹപൂര്‍ത്തീകരണത്തിനായി തന്റെ ഭക്തനെ സഹായിക്കാന്‍ തീരുമാനിച്ചു. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിച്ചപ്പോള്‍ ഭക്തന്‍ വാക്കുനല്‍കിയ പ്രകാരം പണിതതാണ് ഈ ബഡവലിംഗമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂറ്റന്‍ ഒറ്റക്കല്ലിലാണ് ഇത് പണിതിരിക്കുന്നത്. ബഡവ എന്ന വാക്കിന് പാവപ്പെട്ടവന്‍ എന്നാണ് അര്‍ത്ഥം. അങ്ങനെ ബഡവ നിര്‍മ്മിച്ച ശിവലിംഗമായതിനാല്‍ അത് ബഡവ ലിംഗം എന്ന് വിളിക്കപ്പെട്ടുവെന്നാണ് കഥ.



Click it and Unblock the Notifications