ഇന്ത്യയിലെ 52 ശക്തിപീഠങ്ങളില്‍ ഉള്‍പ്പെട്ടതാണ് മായാദേവി ക്ഷേത്രം. പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്നാണ് കരുതുന്നത്. തന്റെ പിതാവായ ദക്ഷനാല്‍ അപമാനിതയായ സതീദേവി തീയില്‍ ചാടി ദഹിക്കുകയും ദുഖിതനായ ശിവന്‍ ആ ശരീരവുമേന്തി കൈലൈസപര്‍വ്വതം കയറി എന്നുമാണ് ഐതിഹ്യം. സതീദേവിയുടെ ശരീരഭാഗങ്ങള്‍ പതിച്ച 52 സ്ഥലങ്ങളാണ് ശക്തിപീഠങ്ങള്‍ എന്ന് അറിയപ്പെടുന്നത്. സതീദേവിയുടെ ഹൃദയഭാഗം പതിച്ച സ്ഥലമാണ് മായാദേവിക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു. ഹരിദ്വാറിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് മായാദേവീക്ഷേത്രം.



Click it and Unblock the Notifications