Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹരിദ്വാര്‍ » ആകര്‍ഷണങ്ങള്‍
  • 01ഉദന്‍ ഖടോല

    ഉദന്‍ ഖടോല

    ഹരിദ്വാറില്‍ നിന്നും സഞ്ചാരികളെ വിവിധ ക്ഷേത്രങ്ങളിലേക്ക് എത്തിക്കുന്ന റോപ് വേയുടെ പേരാണ് ഉദന്‍ ഖടോല. മലകയറിയോ നടന്നോ എത്തിച്ചേരുന്നതിനേക്കാള്‍ എളുപ്പത്തിലും വേഗത്തിലും എത്താനായി സഞ്ചാരികള്‍ ഉദന്‍ ഖടോല ഉപയോഗിക്കുന്നു.

    + കൂടുതല്‍ വായിക്കുക
  • 02മായാദേവീ ക്ഷേത്രം

    ഇന്ത്യയിലെ 52 ശക്തിപീഠങ്ങളില്‍ ഉള്‍പ്പെട്ടതാണ് മായാദേവി ക്ഷേത്രം. പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്നാണ് കരുതുന്നത്. തന്റെ പിതാവായ ദക്ഷനാല്‍ അപമാനിതയായ സതീദേവി തീയില്‍ ചാടി ദഹിക്കുകയും ദുഖിതനായ ശിവന്‍ ആ...

    + കൂടുതല്‍ വായിക്കുക
  • 03മാനസ ദേവി ക്ഷേത്രം

    മാനസ ദേവി ക്ഷേത്രം

    ഹരിദ്വാര്‍ നഗരത്തില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരമുണ്ട് മാനസ ദേവി ക്ഷേത്രത്തിലേക്ക്. കാശ്യപമഹര്‍ഷിയുടെ മാനസപുത്രിയായ മാനസ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

    സര്‍പ്പരാജാവായ വാസുകിയുടെ പത്‌നിയാണ് മാനസാദേവി. രണ്ട് പ്രധാന വിഗ്രഹങ്ങളാണ്...

    + കൂടുതല്‍ വായിക്കുക
  • 04ഗൗരീശങ്കര മഹാദേവ ക്ഷേത്രം

    ഗൗരീശങ്കര മഹാദേവ ക്ഷേത്രം

    ശിവനാണ് ഗൗരീശങ്കര മഹാദേവ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഹരിദ്വാറിലെ പ്രധാനപ്പെട്ട ആകര്‍ഷണമാണ് ഈ ക്ഷേത്രം. ചണ്ഡികാ ദേവി ക്ഷേത്രത്തിന് സമീപത്തായാണ് ഈ ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. ഗൗരീശങ്കര മഹാദേവ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിച്ചകാര്യം...

    + കൂടുതല്‍ വായിക്കുക
  • 05ഭിംകോട തടാകം

    ഭിംകോട തടാകം

    ഹര്‍ കി പൗരിക്ക് സമീപത്ത് സ്ഥിതിചെയ്യുന്ന ഭിംകോട തടാകം ഹരിദ്വാറിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. പാണ്ഡവരിലെ രണ്ടാമനായ ഭീമസേനന്റെ കാല്‍മുട്ട് കൊണ്ടുള്ള താഡനത്തില്‍ നിന്നാണ് ഈ തടാകം രൂപം കൊണ്ടത് എന്നാണ് ഐതിഹ്യം.

    + കൂടുതല്‍ വായിക്കുക
  • 06കന്‍വാ ഋഷി ആശ്രമം

    കന്‍വാ ഋഷി ആശ്രമം

    ഹരിദ്വാറില്‍ നിന്നും 42 കിലോമീറ്റര്‍ ദൂരമുണ്ട് കന്‍വാ ഋഷി ആശ്രമത്തിലേക്ക്. മാലിനി നദിക്കരയിലാണ് പ്രശസ്തമായ ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. നിറഞ്ഞ കാടിനുനടുവില്‍ സ്ഥിതിചെയ്യുന്ന ഈ ആശ്രമം പ്രകൃതിസ്‌നേഹികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.

    + കൂടുതല്‍ വായിക്കുക
  • 07സപ്തര്‍ഷി ആശ്രമം

    സപ്തര്‍ഷി ആശ്രമം

    ഹരിദ്വാറിലെ പ്രശസ്തമായ ടൂറിസം ആകര്‍ഷണങ്ങളില്‍ ഒന്നാണ് സപ്തര്‍ഷി ആശ്രമം. ഹര്‍ കി പൗരിയില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്താണ് സപ്തര്‍ഷി ആശ്രമം സ്ഥിതിചെയ്യുന്നത്. സപ്തര്‍ഷികളായ കശ്യപന്‍, അത്രി, വസിഷ്ഠന്‍, ജമദഗ്നി, ഗൗതമന്‍,...

    + കൂടുതല്‍ വായിക്കുക
  • 08ധൂതധാരി ബര്‍ഫാനി ക്ഷേത്രം

    ധൂതധാരി ബര്‍ഫാനി ക്ഷേത്രം

    ഹരിദ്വാറിലെ ധൂതധാരി ബര്‍ഫാനി ബാബാ ആശ്രമത്തിനടുത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ആരാധനാലയമാണ് ധൂതധാരി ബര്‍ഫാനി ക്ഷേത്രം. മാര്‍ബിള്‍ കൊണ്ടാണ് ഈ ക്ഷേത്രസമുച്ചയം നിര്‍മിച്ചിരിക്കുന്നത്. ഇതിനകത്തായി വിവിധങ്ങളായ ഹിന്ദുദേവതകളെ ആരാധിക്കുന്ന നിരവധി...

    + കൂടുതല്‍ വായിക്കുക
  • 09കാംരാജ് കി കാളി ക്ഷേത്രം

    ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും 7 കിലോമീറ്റര്‍ ദൂരമുണ്ട് കാംരാജ് കി കാളി ക്ഷേത്രത്തിലേക്ക്. കാളീദേവിയാണ് കാംരാജ് കി കാളി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആരാധനാമൂര്‍ത്തി.

    + കൂടുതല്‍ വായിക്കുക
  • 10കൗ ഘട്ട്

    കൗ ഘട്ട്

    ഹരിദ്വാറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് കൗ ഘട്ട്. പശുക്കളെ കൊന്ന പാപങ്ങള്‍ നീങ്ങാനായി ആളുകള്‍ പ്രാര്‍ത്ഥിക്കുന്ന ഇടമായതിനാലാണ് ഈ സ്ഥലത്തിന് കൗ ഘട്ട് എന്ന പേരുവന്നത്. പിതൃക്കളുടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കാനായും ആളുകള്‍ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 11ഭാരത് മാതാ ക്ഷേത്രം

    ഭാരത് മാതാ ക്ഷേത്രമാണ് ഹരിദ്വാറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്ന്. സ്വാമി സത്യമിത്രാനന്ദ് ഗിരിയാണ് ഭാരതമാതാവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ ക്ഷേത്രം നിര്‍മിച്ചത്. 1983 ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഭാരത് മാതാ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 12മാതാ ആനന്ദമയീ ആശ്രമം

    മാതാ ആനന്ദമയീ ആശ്രമം

    ഹരിദ്വാറിലെ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് മാതാ ആനന്ദമയീ ആശ്രമം. കാന്‍കലിലാണ് മാതാ ആനന്ദമയീ ആശ്രമം സ്ഥിതിചെയ്യുന്നത്. സന്യാസിനിയായിരുന്ന മാതാ ആനന്ദമയിയുടെ സമാധിസ്ഥലമാണിത്.

    + കൂടുതല്‍ വായിക്കുക
  • 13നീല്‍ധാരാ പക്ഷിവിഹാര്‍

    നീല്‍ധാരാ പക്ഷിവിഹാര്‍

    പക്ഷിനിരീക്ഷണത്തില്‍ താല്‍പര്യമുള്ള സഞ്ചാരികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമായിരിക്കും നീല്‍ധാരാ പക്ഷിവിഹാര്‍. ഹരിദ്വാറില്‍ നിന്നും 4 കിലോമീറ്റര്‍ അകലത്തിലാണ് നീല്‍ധാരാ പക്ഷിവിഹാര്‍ സ്ഥിതിചെയ്യുന്നത്. സൈബീരിയന്‍...

    + കൂടുതല്‍ വായിക്കുക
  • 14മോത്തി ബസാര്‍

    മോത്തി ബസാര്‍

    തീര്‍ത്ഥാടനത്തിന് പേരുകേട്ട ഹരിദ്വാറിലെ പ്രശസ്തമായ ഷോപ്പിംഗ് കേന്ദ്രമാണ് മോത്തി ബസാര്‍. ഹര്‍ കി പൗരിക്കും അപ്പര്‍ റോഡിനും ഇടയിലായാണ് മോത്തി ബസാര്‍ സ്ഥിതിചെയ്യുന്നത്. ഗംഗാനദിയിലെ പവിത്രമായ ജലം ഇവിടെ നിന്നും വാങ്ങാന്‍ സാധിക്കും. രുദ്രാക്ഷം,...

    + കൂടുതല്‍ വായിക്കുക
  • 15ശ്രവണാത്ജി ക്ഷേത്രം

    ശ്രവണാത് മഠം എന്ന പേരിലും അറിയപ്പെടുന്ന ശ്രവണാത്ജി ക്ഷേത്രമാണ് ഹരിദ്വാറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്ന്. വര്‍ഷം തോറും നിരവധി സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരുന്നു. മോക്ഷകര്‍മങ്ങള്‍ക്കായാണ് കൂടുതല്‍ ആളുകളും ഇവിടെ വരുന്നത്.

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun