Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൊഗനക്കല്‍ » കാലാവസ്ഥ

ഹൊഗനക്കല്‍ കാലാവസ്ഥ

ഹൊഗനക്കല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. ഇക്കാലത്ത് കാവേരി നദിയില്‍ വെള്ളം അധികമോ, കുറവോ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ബോട്ടിംഗിനും, നീന്തലിനും അപകട സാധ്യത കുറവാണ്. സാഹസിക വിനോദങ്ങളായ വട്ടത്തോണി യാത്രയും, മെല്ലാഗിരി കുന്നുകളിലൂടെയുള്ള ട്രെക്കിങ്ങും ഇക്കാലത്ത് സാധ്യമാണ്. വളരെ മനോഹരമായ കാഴ്ചകളാണ് ഈ യാത്രകള്‍ സമ്മാനിക്കുക.

വേനല്‍ക്കാലം

ഹൊഗനക്കലിലെ വേനല്‍ക്കാലം ചൂടുള്ളതാണെങ്കിലും അത്ര കടുത്തതല്ല. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഇക്കാലത്തെ അന്തരീക്ഷ താപനില 24 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ചൂടുള്ളതിനാല്‍ സന്ദര്‍ശകര്‍ ഇക്കാലത്ത് കുറവായിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് മഴക്കാലം. നദിക്കരയിലായതിനാലും, ചുറ്റുപാടും വനമുള്ളതിനാലും പ്രകൃതിസ്നേഹികള്‍ക്ക് ഏറെ സന്തോഷം പകരുന്ന മഴക്കാലമാണ് ഇവിടെ അനുഭവപ്പെടുക. ഇക്കാലത്ത് പുഴ നിറഞ്ഞു കവിയുകയും, കനത്ത മഴയില്‍ വനം കുതിരുകയും ചെയ്യുന്ന കാഴ്ച ചേതോഹരമാണ്. എന്നിരുന്നാലും മഴക്കാലത്ത് സന്ദര്‍ശകര്‍ കുറവാണ്.

ശീതകാലം

വളരെ പ്രസന്നമായ ശൈത്യകാലമാണ് ഹൊഗനക്കലിലേത്. 13 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്തെ അന്തരീക്ഷ താപം. ഇക്കാലത്താണ് ഏറ്റവുമധികം സഞ്ചാരികള്‍ ഇവിടെയെത്തുന്നത്.