Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹൊഗനക്കല്‍

ഹൊഗനക്കല്‍ :  പുകമൂടിയ പാറക്കൂട്ടങ്ങളിലെ വെള്ളച്ചാട്ടം

19

കാവേരി നദിയുടെ തീരത്തുള്ള ഒരു ചെറിയഗ്രാമമാണ് ഹൊഗനക്കല്‍. കന്നട വാക്കുകളായ ഹൊഗെ (പുക എന്നര്‍ത്ഥം), കല്‍ (പാറ എന്നര്‍ത്ഥം) എന്നീ വാക്കുകളില്‍ നിന്നാണ് ഹൊഗെനക്കല്‍ എന്ന പേര് വന്നത്. ഹൊഗനക്കല്‍ എന്നതിനര്‍ത്ഥം പുകമൂടിയ പാറക്കൂട്ടം  എന്നാണ്. പുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെള്ളച്ചാട്ടത്തിലെ ജലപാതത്തില്‍ നിന്നുയരുന്ന നീരാവിയെയാണ്. തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയിലുള്ള  ഈ ഗ്രാമം മെട്രോപോളിറ്റന്‍ നഗരമായ ബാംഗ്ലൂരില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ്. തദ്ദേശീയരും, വിദേശികളുമായ അനേകം പേര്‍ ഇവിടം സന്ദര്‍ശിക്കാനെത്തുന്നു. ആളുകള്‍ ആഴ്ചാവസാനത്തെ അവധികള്‍ ചെലവഴിക്കാനായി ധാരാളമായി  ഇവിടെ എത്തിച്ചേരാറുണ്ട്.

കാവേരി നദിയുടെ ഒഴുക്കിന്‍റെ സ്വരവും, ഫ്രഷായി ലഭിക്കുന്ന മീനുകള്‍ പൊരിച്ച് നല്കുന്ന അനേകം ഭക്ഷണശാലകളും, ശരീരത്തിന് നവോന്മേഷം നല്കുന്ന ഓയില്‍ മസാജ് കേന്ദ്രങ്ങളും ഇവിടെയുണ്ട്. പരമ്പരാഗതമായി കൈമാറി വരുന്ന ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത എണ്ണ ഉപയോഗിച്ച് ഇവിടെ മസാജിങ്ങ് നടത്താം. അല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് വെള്ളച്ചാട്ടത്തിന് സമീപം നീന്താനും സാധിക്കും.

എന്നാല്‍ വളരെ നീന്തല്‍ പരിചയമുള്ളവര്‍ക്കേ ഇത് സാധ്യമാകൂ. മേലാഗിരി കുന്നുകളിലേക്ക് ട്രെക്കിങ്ങിനും അവസരമുണ്ട്. ചേതോഹരങ്ങളായ പ്രകൃതിദൃശ്യങ്ങള്‍ കണ്ടുകൊണ്ടുള്ള സാഹസികമായ ഈ യാത്ര ഒരു നല്ല അനുഭവമാകും. ചലച്ചിത്രങ്ങളിലെ റൊമാന്‍റികായ ഗാനരംഗങ്ങള്‍ ഹൊഗെനക്കലില്‍ ഷൂട്ട് ചെയ്യുന്നത് സാധാരണമാണ്.

ഹൊഗെനക്കിലെ പ്രകൃതിക്കാഴ്ചകള്‍

ഹൊഗനക്കലിലെ പ്രധാന ആകര്‍ഷണം കാവേരിനദിയിലൂടെ  വട്ടത്തോണിയിലുള്ള യാത്രയാണ്. പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞ കുട്ടകളാണ് ഇവിടെ തോണിയായി ഉപയോഗിക്കുന്നത്. കണ്ടാല്‍ ചെറുതെന്ന് തോന്നാമെങ്കിലും എട്ടുപേര്‍ക്ക് വരെ ഒരു തോണിയില്‍ യാത്ര ചെയ്യാം. സമീപപ്രദേശങ്ങളിലുള്ള മാലിഷ്-കരാന്‍സ് എന്നറിയപ്പെടുന്നവര്‍ നടത്തുന്ന മസാജിങ്ങും ഇവിടുത്തെ ഒരാകര്‍ഷണമാണ്. ഹൊഗെനക്കലിലെ കുട്ടികള്‍ മുപ്പതടിയോളം ഉയരത്തില്‍ നിന്ന് നദിയിലേക്ക് നടത്തുന്ന ഡൈവിങ്ങും ഇവിടുത്തെ ഒരു കാഴ്ചയാണ്. ഒരുചാട്ടത്തിന് അഞ്ച് രൂപ ഇവര്‍ ഈടാക്കും. മികച്ച യാത്രാ സൗകര്യവും, വര്‍ഷം മുഴുവനും തെളിഞ്ഞ കാലാവസ്ഥയും ഹൊഗനക്കിലെ ഒരു സഞ്ചാരികളുടെ കേന്ദ്രമാക്കുന്നു.

English Summary: Hogenakkal is a small and busy village by the side of river Cauvery. It gets its name from Kannada words, Hoge meaning ‘Smoke’ and kal meaning ‘rocks’, so that makes Hogenakkal ‘Smoky Rocks’. The Smoke in this case comes from the famous waterfall, the Hogenakkal Falls, where the water streaming down the fall gets a smoky state above the surface.

ഹൊഗനക്കല്‍ പ്രശസ്തമാക്കുന്നത്

ഹൊഗനക്കല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹൊഗനക്കല്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഹൊഗനക്കല്‍

 • റോഡ് മാര്‍ഗം
  ഹൊഗെനക്കലിന് സമീപ നഗരങ്ങളിലേക്ക് റെയില്‍പാതകള്‍ ഉണ്ട്. ഹൊഗെനക്കലിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 144 കിലോമീറ്റര്‍ അകലെയുള്ള സേലമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഹൊഗനക്കലിലെത്താന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം റോഡാണ്. ബാംഗ്ലൂരില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. രണ്ടു മൂന്ന് മണിക്കൂറുകള്‍ കൊണ്ട് ഇവിടെയെത്താം. ചെന്നൈയില്‍ നിന്നാണെങ്കില്‍ അഞ്ച്-ആറ് മണിക്കൂറുകള്‍ വേണം. നല്ല രീതിയില്‍ ഈ പ്രദേശം റോഡ് മാര്‍ഗ്ഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ബാംഗ്ലൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഹൊഗെനക്കലിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഇത് 200 കിലോമീറ്റര്‍ അകലെയാണ്. ഇവിടെ നിന്ന് ടാക്സിയില്‍ ഹൊഗനെക്കലില്‍ എത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Sep,Tue
Return On
28 Sep,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Sep,Tue
Check Out
28 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Sep,Tue
Return On
28 Sep,Wed