ഹൊന്നേമാര്‍ഡുവിലേക്കുള്ള യാത്രയില്‍ കണ്ടിരിക്കാവുന്ന ഒരിടമാണ് മലനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗാഡ്‌മെയ്ന്‍. ദീവ വിഭാഗത്തിലെ ആളുകളുടെ കലാപരമായ കഴിവുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഗാഡ്‌മെയ്ന്‍. തദ്ദേശവാസികളുടെ കലാസൃഷ്ടിയായ ചിതാര ആര്‍ട്ട് വര്‍ക്കാണ് ഇവയില്‍ ഏറെ പ്രശസ്തം. ഇവിടെയെത്തുന്ന സഞ്ചാരികള്‍ പ്രദേശവാസികളുടെ വീടിനു മുന്നിലും ചുമരുകളിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കലാരൂപങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടുപോകുമെന്ന് തീര്‍ച്ചയാണ്.
വിശേഷദിവസങ്ങളില്‍ വീടുകളുടെ ചുമരുകളും വാതിലുകളും ഇത്തരം ചിത്രപ്പണികള്‍ കൊണ്ട് നിറയും. അരിപ്പൊടിയും മറ്റ് കാട്ടുപഴങ്ങളുടെ ചാറും പൊടിയും മറ്റുമാണ് വരയ്ക്കാന്‍ ഉപയോഗിക്കുന്നത്. ഇത്തരം കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനായി വിവിധ ഭാഗങ്ങളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നുവെങ്കിലും അത് വേണ്ടപോലെ വിജയിച്ചിട്ടില്ല. പ്രശസ്ത ഗുഹാചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള ഇവിടത്തെ വരക്കാഴ്ചകള്‍ കാണാനായി ഹൊന്നേമാര്‍ഡുവിലേക്കുള്ള യാത്രയില്‍ ആളുകള്‍ സമയം ചെലവഴിക്കുക പതിവാണ്.



Click it and Unblock the Notifications