കാര്‍ക്കള : ജൈനസംസ്‌കാരത്തിന്റെ നാട്, ബാഹുബലിയുടെയും

ഹോം » സ്ഥലങ്ങൾ » കാര്‍ക്കള » ഓവര്‍വ്യൂ

ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു കുഞ്ഞന്‍ പട്ടണമാണ് കര്‍ണാടക സംസ്ഥാനത്തിലെ ഉടുപ്പി ജില്ലയിലെ കാര്‍ക്കള. പത്താം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന ജൈനരാജാക്കന്മാരുടെ കാലഘട്ടത്തെക്കുറിച്ചുവരെ സഞ്ചാരികളോട് പറയാനുണ്ട് കാര്‍ക്കളയ്ക്ക്. ഇക്കാലത്ത് പണികഴിക്കപ്പെട്ട ക്ഷേത്രങ്ങളും ബസ്തികളുമാണ് ഇന്ന് സഞ്ചാരികളോട് കാര്‍ക്കളയുടെ ഇന്നലെകളെക്കുറിച്ച് സംസാരിക്കാന്‍ അവശേഷിക്കുന്നത്. അന്നത്തെ സുവര്‍ണകാലത്തിന്റെ അടയാളങ്ങളായി നില്‍ക്കുന്ന ക്ഷേത്രങ്ങളും കൊട്ടാരക്കെട്ടുകളുമടങ്ങിയ കാഴ്ചകള്‍ തന്നെയാവണം യുനസ്‌കോയുടെ ലോകപൈതൃക കേന്ദരങ്ങളിലൊന്നായി കാര്‍ക്കള മാറാന്‍ കാരണം.

കണ്ടിരിക്കേണ്ട പൈതൃകനഗരം

42 അടി ഉയരമുള്ള ബാഹുവലി പ്രതിമയാണ് കാര്‍ക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. കര്‍ണാടക സംസ്ഥാനത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ ബാഹുവലി പ്രതിമയാണ് കാര്‍ക്കളയിലേത്. ബാഹുവലി പ്രതിമയ്ക്ക് മുന്നിലായി നിലകൊള്ളുന്ന ബ്രഹ്മസ്ഥംഭമാണ് ഇവിടത്തെ മറ്റൊരു കാഴ്ച.

അനന്ദനാഥ ബസ്തി, ഗുരു ബബസ്തി, പത്മാവതി ബസ്തി, മഹാവീര ബസ്തി, ചന്ദ്രനാഥസ്വാമി ബസ്തി, ആദിനാഥസ്വാമി ബസ്തി എന്നിങ്ങനെ 18 ജൈന ബസ്തികളാണ് കാര്‍ക്കളയിലുള്ളത്. ഇതോടൊപ്പം ആദിശക്തിയെയും അനന്തശായിയായ വിഷ്ണുവിനെയും ആരാധിക്കുന്ന നിരവധി പുരാതന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. പ്രാദേശിക വിനോദങ്ങളായ ഹുലിവേശ (ടൈഗര്‍ ഡാന്‍സ്), പോത്തോട്ട മത്സരങ്ങള്‍ എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.     ബാംഗ്ലൂരില്‍നിന്നും 380 കിലോമീറ്റര്‍ അകലത്തിലാണ് കാര്‍ക്കള. ദേശീയപാതയ്ക്ക് സമീപത്തായതിനാല്‍ ആയാസം കൂടാതെ ഇവിടെയെത്തിച്ചേരാനും സാധിക്കും.

Please Wait while comments are loading...