Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൊന്നേമാര്‍ഡു » ആകര്‍ഷണങ്ങള് » ഇക്കേരി

ഇക്കേരി, ഹൊന്നേമാര്‍ഡു

16

ഇക്കേരി എന്ന കന്നഡ വാക്കിനര്‍ത്ഥം രണ്ട് തെരുവുകള്‍ എന്നാണ്. ഷിമോഗ ജില്ലയിലെ സാഗരയ്ക്കടുത്ത ഒരു തെരുനഗരമാണ് ഇക്കേരി. എ ഡി 1560 മുതല്‍ 1640 വരെ കേളഡി വംശത്തിന്റെ തലസ്ഥാനമായിരുന്ന ഇക്കേരി ഷിമോഗ യാത്രയ്‌ക്കെത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ്. ഗ്രാനൈറ്റില്‍ നിര്‍മിച്ച അഘോരേശ്വര ക്ഷേത്രമാണ് ഇക്കേരിയിലെ പ്രധാന ആകര്‍ഷണം.

ദ്രാവിഡ,. ചാലൂക്യ, ഹോയ്‌സാല, വിജയനഗര, ഡെക്കാന്‍ സുല്‍ത്താന്മാര്‍ എന്നിവരുടെ ശില്‍പവൈദഗ്ധ്യത്തിന്റെ ആകെത്തുകയാണ് ഇക്കേരിയിലെ അഘോരേശ്വര ക്ഷേത്രം. പഴയകാല കന്നഡ കയ്യെഴുത്തുപ്രതികളും കൊത്തുപണികളും കൊണ്ട് സമ്പന്നമാണ് ക്ഷേത്രത്തിന്റെ കല്‍ച്ചുമരുകള്‍.

ക്ഷേത്രത്തിന്റെ പടിഞ്ഞാറ്, തെക്ക്, വടക്ക് വശങ്ങളിലെ നടകളില്‍ കൂറ്റന്‍ ആനകള്‍ കാവല്‍ നില്‍ക്കുന്നു. മഹിഷാസുര മര്‍ദ്ദിനി, സുബ്രഹ്മണ്യന്‍, ഭൈരവന്‍, ഗണപതി എന്നിവരുടെ പ്രതിമകളും വിഗ്രഹങ്ങളും ക്ഷേത്രത്തിനകത്തുകാണാം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്കാണ് നിലവില്‍ ക്ഷേത്രത്തിന്റെ നിയന്ത്രണവും നടത്തിപ്പ് ചുമതലയും.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue