ഹൊറനാട് : അന്നപൂര്‍ണേശ്വരിയുടെ നാട്

ഹോം » സ്ഥലങ്ങൾ » ഹൊറനാട് » ഓവര്‍വ്യൂ

കാഴ്ചയുടെ ഉത്സവം തീര്‍ക്കുന്ന അന്നപൂര്‍ണേശ്വരീക്ഷേത്രമാണ് സഞ്ചാരഭൂപടത്തില്‍ ഹൊറനാടുവിന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട വിശേഷങ്ങളില്‍ പ്രധാനം. പ്രകൃതിരമണീയമായ സ്ഥലമാണ് ഹൊറനാടുവിന്റെ മറ്റൊരു സവിശേഷത. കര്‍ണാടക സംസ്ഥാനത്തെ ചിക്കമഗളൂര്‍ ജില്ലയിലാണ് ഹൈന്ദവ വിശ്വാസികളുടെ ഈ പുണ്യഭൂമി സ്ഥിതിചെയ്യുന്നത്. ചിക്കമഗളൂരില്‍നിന്നും 100 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. നിബിഢവനങ്ങളും താഴ് വരകളും ചേര്‍ന്നാണ് ഹൊറനാടിന്റെ മണ്ണിനെ ഇത്ര സൗന്ദര്യപൂര്‍ണമാക്കുന്നത്.

ഹൊറനാട് വിശ്വാസങ്ങളില്‍

അന്നപൂര്‍ണേശ്വരീക്ഷേത്രമാണ് ഇവിടേക്ക് ഭക്തരെത്താനുളള ഒരു പ്രധാന കാരണം. ഇവിടെ വന്ന് സ്വര്‍ണാഭിഷിക്തയായ അന്നപൂര്‍ണേശ്വരിയെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അന്നത്തിന് മുട്ടുണ്ടാവില്ല എന്നാണ് വിശ്വാസം. ഇവിടം സന്ദര്‍ശിക്കുന്ന ഭക്തര്‍ക്ക് ഭക്ഷണവും താമസസ്ഥലവും സൗജന്യമാണ്. ഹൊറനാടുവിലേക്കുള്ള യാത്രയില്‍ സമീപത്തായി സ്ഥിതിചെയ്യുന്ന മറ്റ് ക്ഷേത്രങ്ങള്‍ കൂടി സസന്ദര്‍ശിക്കുക എളുപ്പമാണ്. ശ്രിംഗേരിയിലേക്ക് ഇവിടെനിന്നും 75 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. ധര്‍മ്മസ്ഥല, ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം എന്നിവയും ഹൊറനാഡുവില്‍നിന്നും ഏറെ ദൂരത്തല്ല. ബാംഗ്ലൂരില്‍ നിന്നും 330 കിലോമീറ്റര്‍ ദൂരത്തിലാണ് ഹൊറനാട്. ഷിമോഗയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍, മഗലാപുരം എയര്‍പോര്‍ട്ടും.

Please Wait while comments are loading...