ഹൂബ്ലിയിലെ പ്രശസ്തമായ ഒരു തീര്‍ത്ഥാടനകേന്ദ്രമാണ് നുഗ്ഗിക്കേരി ഹനുമാന് ക്ഷേത്രം. പേര് പോലെ തന്നെ ഹനുമാന് സ്വാമിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തിലേക്കുള്ളവഴിയില് ഹനുമാന് സ്വാമിയുടെ പഴക്കം പുരാതനമായ പ്രതിമ കാണാം, പ്രശസ്ത സന്യാസിവര്യമനായിരുന്ന വ്യാസരാജാണ് ഈ പ്രതിമ സ്ഥപിച്ചതെന്ന് കരുതപ്പെടുന്നു.
ദേശായി കുടുംബമാണ് ഇപ്പോള്‍ ഇത് സംരക്ഷിച്ചുവരുന്നത്. ക്ഷേത്രത്തിന്റെയും പരിസരപ്രദേശങ്ങളുടെയും അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണിപ്പോള്‍. ഹനുമാന് സ്വാമിയുടെ വിശേഷദിവസമായ ശനിയാഴ്ചയാണ് ഇവിടെ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നത്.