Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൂബ്ലി » ആകര്‍ഷണങ്ങള് » നൃപതുംഗ ബേട്ട

നൃപതുംഗ ബേട്ട, ഹൂബ്ലി

21

ഉങ്കല്‍ മലനിരകളിലെ ആകര്‍ഷകമായ ഒരു മലയാണ് നൃപതുംഗ ബേട്ട. ഹൂബ്ലി - ധാര്‍വ്വാഡ് പ്രദേശങ്ങളുടെ മനോഹരമായ വിദൂരദൃശ്യം കാണാന്‍ സാധിക്കും നൃപതുംഗമലയില്‍ കയറിനിന്നാല്‍. പടിഞ്ഞാറ് ഭാഗത്തായി വിമാനത്താവളത്തിന്റെയും വടക്ക് ഭാഗത്തായി അമര്‍ഗോള ക്ഷേത്രത്തിന്റെയും ദൂരക്കാഴ്ചകള്‍ ഇവിടെനിന്നും ലഭിക്കും. നൃപതുംഗ മലയിലെ ദേവീക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. 1974 ലാണ് ഇവിടേക്ക് റോഡുകളുടെ പണി പൂര്‍ത്തിയാവുന്നത്. അതിനുശേഷമാണ് ഇവിടം ഒരു ടൂറിസ്റ്റ് സങ്കേതമെന്ന നിലയില്‍ പ്രശസ്തമായിത്തുടങ്ങുന്നത്.

ഇപ്പോള്‍ വിദേശികളും സ്വദേശികളുമടങ്ങുന്ന ഒരു വലിയസംഘം ആളുകള്‍ ഇവിടെ പ്രഭാതസവാരിക്കായി എത്തുന്നു. നൃപതുംഗ മലയ്ക്ക് ഒരു കിലോമീറ്റര്‍ ദൂരത്തായാണ് പ്രവേശനകവാടം. ഇവിടെവരെ മാത്രമേ വാഹനസൗകര്യമുള്ളൂ. വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്ത ശേഷം ടിക്കറ്റെടുത്ത് മലകയറാന്‍ തുടങ്ങാം. മുതിര്‍ന്നവര്‍ക്ക് പത്ത് രൂപയും കുട്ടികള്‍ക്ക് അഞ്ച് രൂപയുമാണ് ടിക്കറ്റ് പ്രവേശനഫീസ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat