ചരിത്രത്തിലും വാസ്തുവിദ്യയിലും മറ്റും താല്‍പര്യമുള്ളവര്‍ക്ക് ഏറെ കാഴ്ചകള്‍ കാണാനുള്ളതാണ് ഇവിടത്തെ ട്രിംഗല്‍വാഡി കോട്ട. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം മൂവായിരം അടി ഉയരത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയില്‍നിന്നും നോക്കിയാല്‍ താഴെ ഇഗട്പുരിയുടെ മനോഹരമായ പനോരമിക് വ്യൂ ആസ്വദിക്കാം. സാഹസികരായ സഞ്ചാരികള്‍ക്ക് ട്രക്കിംഗിന് അനൂകൂലമായ സാഹചര്യവും ഇവിടെയുണ്ട്. എന്തായാലും കോട്ടയ്ക്ക് മുകളിലെത്തുക എന്നത് അത്ര എളുപ്പമല്ല. കോട്ടയ്ക്കുള്ളിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് ഇതിനകത്തെ ഹനുമാന്‍ ക്ഷേത്രം.



Click it and Unblock the Notifications