ഇഗട്പുരി മുനിസിപ്പാലിറ്റിയിലാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നായ ട്രിംഗല്‍വാഡി തടാകം സ്ഥിതിചെയ്യുന്നത്. വൈകുന്നേരങ്ങളില്‍ കുടുംബാംഗങ്ങളുമൊത്ത് സമയം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രദേശമാണിത്. മനോഹരമായ സഹ്യാദ്രിയുടെ മോഹിപ്പിക്കുന്ന കാഴ്ചകള്‍ കാണാനുള്ള അവസരം കൂടിയാണ് ട്രിംഗല്‍വാഡി തടാകക്കരയിലിരിക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.
മഴക്കാലത്താണ് തടാകം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് മഴവെള്ളത്തില്‍ തടാകം നിറഞ്ഞിരിക്കുന്നതും കാണാം. പക്ഷിനിരീക്ഷണത്തില്‍ താല്‍പര്യമുള്ള സഞ്ചാരികള്‍ക്ക് അതിനുള്ള അവസരം കൂടിയാണ് ട്രിംഗല്‍വാഡി തടാകം നല്‍കുന്നത്.



Click it and Unblock the Notifications