Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദുര്‍ഷേട്

ദുര്‍ഷേട് - അഷ്ടവിനായകന്റെ  നാട്

10

സഹ്യാദ്രി നിരകളില്‍ മനംമയക്കുന്ന കാടിന്റെ കാഴ്ചകളുമായി സഞ്ചാരികളെക്കാത്തിരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് മഹാരാഷ്ട്രയിലെ ദുര്‍ഷേട്. പലതരം പക്ഷികളുടെയും വന്യജീവികളുടെയും സങ്കേതം കൂടിയാണ് ദുര്‍ഷേട്. പച്ചപ്പിലൂടെ നടന്നും കളങ്കമേതെന്നറിയാത്ത കാട്ടിലെ ശുദ്ധവായു ശ്വസിച്ചും നാഗരികതയുടെ വികസനം തട്ടി മലീമസമാകാത്ത പ്രകൃതിയോട് കിന്നാരം പറഞ്ഞും അല്‍പനേരം ചെലവഴിക്കുക എന്നത് യാത്രകള്‍ സ്‌നേഹിക്കുന്നവരുടെ സ്വപ്നമാണ്. അത് സാക്ഷാത്കരിക്കാനുള്ള ഇടമാണ് പലതരം കിളികളുടെ കൂജനങ്ങളുയരുന്ന ദുര്‍ഷേട്.

 

മഴക്കാലമാണ് ദുര്‍ഷേടിന്റെ ഭംഗി അടുത്തറിയുവാന്‍ ഏറ്റവും അനുയോജ്യമായ സമയം. മഹദ്, പാലി അഷ്ടവിനായക ക്ഷേത്രം എന്നിവയ്ക്ക് ഇടയിലായി അംബാ നദിക്കരയിലായാണ് ദുര്‍ഷേട് എന്ന ശാന്തവും മനോഹരവുമായ ഗ്രാമം. 42 ഏക്കറിലധികം വരുന്ന ഫോറസ്റ്റ് പ്രദേശമാണ് ദുര്‍ഷേട് പ്രധാനമായും. സഹ്യാദ്രി മലനിരകളാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ദുര്‍ഷേടിന്റെ പ്രധാന ആകര്‍ണണീയത. മാവ്, മാഹു തുടങ്ങിയ മരങ്ങളാണ് ദുര്‍ഷേടിലും പരിസരത്തും ധാരാളമായി വളരുന്നത്. നഗരജീവിതത്തില്‍ നിന്നും ഒരു ഒഴിവുകാലം തേടിയെത്തുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമാണ് ദുര്‍ഷേടില്‍ അല്‍പസമയം ചെലവഴിക്കുക എന്ന ആശയം. സമീപത്തുതന്നെയുള്ള പ്രധാന നഗരങ്ങള്‍ മുംബൈയും പൂനെയുമാണ്. ഇവിടങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ദുര്‍ഷേട് കാണാനായി എത്തിച്ചേരുന്നു.

ദുര്‍ഷേടിലെ കാഴ്ചകള്‍

ട്രക്കിംഗ് പ്രിയരുടെയും സഫാരി ഇഷ്ടപ്പെടുന്നവരുടെയും പ്രിയ കേന്ദ്രമാണ് ദുര്‍ഷേട്. ഒപ്പം തന്നെ മഹദ് ഗണപതി ക്ഷേത്രവും പാലി അഷ്ടവിനായക ക്ഷേത്രവും ഇവിടെ സഞ്ചാരികള്‍ക്ക് പ്രിയമാവാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. മറാത്ത അധിപന്‍ ഛത്രപതി ശിവജിയും കര്‍താലാബ് ഖാനും തമ്മില്‍ നടന്ന യുദ്ധത്തിന് വേദിയായ ഉംബാര്‍ക്കിട് എന്ന സ്ഥലം ദുര്‍ഷേട് ആണ് എന്ന് പറയപ്പെടുന്നുണ്ട്. വിമാന മാര്‍ഗം, റെയില്‍ മാര്‍ഗം, റോഡ് മാര്‍ഗം എന്നിവയിലേത് വഴിയും ദുര്‍ഷേടിലെത്താന്‍ എളുപ്പമാണ്.

ദുര്‍ഷേട് പ്രശസ്തമാക്കുന്നത്

ദുര്‍ഷേട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദുര്‍ഷേട്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദുര്‍ഷേട്

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും ബസ്സിന് വരികയാണെങ്കില്‍ ആളൊന്നിന് ഏകദേശം 250 രൂപയുടെ ടിക്കറ്റ് വേണ്ടിവരും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊങ്കണ്‍ പാതയിലാണ് ദുര്‍ഷേട്. മുംബൈ വിക്‌ടോറിയ ടെര്‍മിനസ്സാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും വി ടി സ്റ്റേഷനിലെത്താന്‍ എളുപ്പമാണ്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി ഹരിഹരേശ്വറിലെത്താം. ടാക്‌സി ചാര്‍ജ്ജ് ഏകദേശം 2000 രൂപയോളം വരും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ദുര്‍ഷേടിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 105 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. ശരാശരി 200 രൂപയ്ക്ക് വിമാനത്താവളത്തില്‍ നിന്നും ദുര്‍ഷേടിലെത്താം. പുനെയിലെ ലോഹഗൊണ്‍, നാസിക്കിലെ ഗാന്ധിനഗര്‍ എന്നിവയാണ് ദുര്‍ഷേടിന് സമീപത്തുള്ള ഡൊമസ്റ്റിക് വിമാനത്താവളങ്ങള്‍.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat