ഇന്‍ഡോര്‍ നഗരത്തില്‍ നിന്നും 36 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പതാള്‍പാനി അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ്. 300 അടിയാണ് വെള്ളച്ചാട്ടത്തിന്റെ ഉയരം. എന്നാല്‍ വെള്ളച്ചാട്ടം ചെന്നുവീഴുന്നിടത്തെ ആഴം എത്രയാണന്ന് ഇപ്പോഴും അറിയില്ല.
ഇത് പാതാളത്തിലേയ്‌ക്ക് എത്തിച്ചേരുന്ന എന്നാണ് ഐതീഹ്യം. ഇതിനാലാണ് വെള്ളച്ചാട്ടത്തിന് പാതാള്‍ പാനി എന്ന പേര് വന്നത്.
വേനല്‍ക്കാലത്ത് വെള്ളച്ചാട്ടം ഏറെക്കുറെ വരണ്ടുപോകാറുണ്ട്. എന്നാല്‍, മഴക്കാലത്തോടെ ഇത് തിരികെ ജലസമ്പുഷ്‌ടമാവുകയും ചെയ്യും. ജൂലൈ മാസത്തിലാണ് ഈ വെള്ളച്ചാട്ടം ഏറ്റവും സമ്പുഷ്‌ടമായി കാണപ്പെടുന്നത്.
പാതാള്‍ പാനി പ്രശസ്‌തമായ പിക്‌നിക് കേന്ദ്രവും ട്രക്കിങ് പ്രദേശവുമാണ്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന് സമീപത്തേയ്‌ക്ക് പോകുന്നത് അപകടകരമാണ്.



Click it and Unblock the Notifications