ഉജ്ജൈന്‍ -  ജ്യോതിര്‍‍‍ലിംഗവും ആത്മീയമുനമ്പും

ഹോം » സ്ഥലങ്ങൾ » ഉജ്ജൈന്‍ » ഓവര്‍വ്യൂ

മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് ഈ ചരിത്രാതീത നഗരം സ്ഥിതി ചെയ്യുന്നത്. വിജയശ്രീലാളിതനായ ജേതാവ് എന്നര്‍ഥം വരുന്ന ഉജ്ജൈനി എന്ന പേരിലും നഗരം അറിയപ്പെടുന്നു. മതപരമായി പ്രാധാന്യമുള്ള നഗരമായ ഉജ്ജൈനില്‍ രാജ്യത്തുടനീളം നിന്ന് നിരവധി സന്ദര്‍ശകരെത്താറുണ്ട്. ഇവിടത്തെ പ്രശസ്തമായ അമ്പലങ്ങള്‍‍ സന്ദര്‍ശിക്കുന്നതിനാണ് ഇവര്‍‍ പ്രധാനമായും എത്തുന്നത്. ശിവരാത്രി ആഘോഷങ്ങള്‍ക്ക് പ്രശസ്തമായ ഷിപ്രനദീതീരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. കുംഭ, അര്‍ധ കുംഭമേളകളും ഇവിടെ നടക്കാറുണ്ട്.

ഉജ്ജൈന്‍ - ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

നിരവധി പുരാണ കഥകള്‍‍ ഈ നഗരവുമായി ബന്ധപ്പെട്ടുണ്ട്. അശോകനെയും വിക്രമാദിത്യനെയും പോലുള്ള രാജാക്കന്മാരായിരുന്നു ഇവിടത്തെ പഴയ ഭരണാധികാരികള്‍‍‍. പ്രശസ്ത കവി കാളിദാസന്‍ ഇവിടെ വച്ചാണ് കാവ്യങ്ങള്‍‍ രചിച്ചത്. വേദങ്ങളിലും ഉജ്ജൈനിയെക്കുറിച്ച് പരാമര്‍ശമുണ്ട്. സ്കന്ദപുരാണത്തിലെ രണ്ട് ഭാഗങ്ങള്‍‍ ഇവിടെ വച്ചാണ് എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്നു. ആവന്തി ഭരണകൂടത്തിന്റെ തലസ്ഥാനമായി മഹാഭാരതത്തില്‍ പറയുന്നത് ഉജ്ജൈനാണ്. ശിവന്റെ ഭൂമിയായി വിശ്വസിക്കുന്ന ഉജ്ജൈന്‍ ഹിന്ദുമതത്തിലെ ഏഴു വിശുദ്ധനഗരങ്ങളിലൊന്നാണ്. പ്രശസ്തരായ അശോകന്‍, വരാഹമിഹിര, കാളിദാസന്‍, വിക്രമാദിത്യന്‍, ബ്രഹ്മഗുപ്തന്‍ എന്നിവരുമായി ബന്ധപ്പെട്ട നഗരം കൂടിയാണ് ഇത്.

ഉജ്ജൈന്‍ -  തെരുവ് ഭക്ഷണപ്രേമികള്‍ക്കായുള്ള സ്ഥലം

തെരുവുകളിലെ തട്ടുകടകള്‍ക്ക് പ്രശസ്തമാണ് ഉജ്ജൈന്‍. ടവര്‍‍ ചൌക്ക് എന്നറിയപ്പെടുന്ന സ്ഥലം ഇക്കാര്യത്തില്‍ പ്രശസ്തമാണ്. ചാറ്റ്സ്, പാനി പുരി, നെയ്യ് ചേര്‍ത്ത കോണ്‍ സ്നാക്സ്, ഭേല്‍ പുരി പോലുള്ള തട്ടുകട ആഹാരങ്ങള്‍‍ ഇവിടെ സുലഭമാണ്. വിശ്വാസപരമായ ഗോത്ര ആഭരണങ്ങള്‍‍ എന്നിവയും പ്രാദേശികമാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കും.

ഉജ്ജൈനിന് സമീപത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

സന്ദര്‍ശിക്കാന്‍ പറ്റിയ നിരവധി ആകര്‍ഷണസ്ഥലങ്ങള്‍‍ ഉജ്ജൈനിലുണ്ട്. ചിന്താമന്‍ ഗണേഷ് ക്ഷേത്രം, ബഡേ ഗണേഷ്ജി കാ മന്ദിര്‍‍, ഹര്‍സിദ്ധി ക്ഷേത്രം, വിക്രം കീര്‍ത്തി മന്ദിര്‍‍, ഗോപാല്‍ മന്ദിര്‍‍, നവഗ്രഹ മന്ദിര്‍‍ എന്നിവയാണ് ഇവിടത്തെ പ്രശസ്ത അമ്പലങ്ങള്‍‍. നഗരത്തിലെ പ്രശസ്തമായ ക്ഷേത്രമാണ് മഹാകലേശ്വര്‍‍ ക്ഷേത്രം. ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം. അഞ്ച് തരത്തില്‍ തിരിച്ചിരിക്കുന്ന അമ്പലത്തില്‍ ഗണേഷ ദേവന്റെ വിഗ്രഹവുമുണ്ട്. കൂടാതെ ഓംകരേശ്വര്‍‍ ശിവ, പാര്‍വ്തി, കാര്‍ത്തികേയ ശിവന്റെ കാളയായ നന്ദി എന്നിവയുടെ വിഗ്രഹങ്ങളും ഇവിടെയുണ്ട്.

സിദ്ധാവത്, ഭര്‍ത്രഹരി ഗുഹകള്‍‍, സാന്ദീപനി ആശ്രമം, കാലഭൈരവ്, ദുര്‍ഗ ദാസ് കി ചാത്രി, ഗദ്കലിക, മങ്കള്‍നാ‍ഥ്, പിര്‍‍ മത്സേന്ദ്രനാഥ് എന്നിവയാണ് ഇവിടത്തെ പ്രശസ്തമായ മറ്റു സ്ഥലങ്ങള്‍‍. കാളിദാസ അക്കാദമി സുന്ദരമായ രൂപകല്പനയുള്ള സാന്ഡല് വാല കെട്ടിടം എന്നിവയും കാളിയദേഹ് കൊട്ടാരവും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്. അക്കാലത്ത് അറിയപ്പെട്ടിരുന്ന പണ്ഡിതനായിരുന്ന ജയ്സിങ് രാജാവ് പണികഴിപ്പിച്ച വേദശാലയാണ് മറ്റൊരു സ്ഥലം. രാജ്യത്തുടനീളമായി അദ്ദേഹം മറ്റു പല നിര്‍മാണങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്രപഠനത്തിലും പ്രശസ്തമാണ് ഉജ്ജൈന്‍ നഗരം. വിക്രം സര്‍വാകലാശാല സാംസ്കാരിക വൈജ്ഞാനിക രംഗത്ത് അറിയപ്പെടുന്ന സ്ഥാപനമാണ്. ഇന്ത്യയിലെ ക്ലാസിക്കല്‍ ഭാഷയായ സംസ്കൃത പഠനകേന്ദ്രമാണ് കാളിദാസ അക്കാദമി. നഗരപരിധിയില്‍ ഓട്ടോറിക്ഷാ ബസ് ടോങ്കാ സൌകര്യങ്ങള്‍‍ സുലഭമാണ്. ഷെയര്‍‍ ഓട്ടോകളാണ് ഏറ്റവും വില ചിലവു കുറഞ്ഞ മാര്‍ഗം.

ഉജ്ജൈനിലേക്കുള്ള യാത്ര

ഇന്ഡോര്‍‍ എയര്‍പോര്‍ട്ടാ ണ് അടുത്തുള്ള വിമാനത്താവളം. ഉജ്ജൈനില്‍ നിന്ന് ഇവിടേക്കുള്ള ദൂരം 55 കിലോമീറ്ററാണ്. രാജ്യത്തെ പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില് വേസ്റ്റേഷനാണ് ഉജ്ജൈന്‍ റെയില്വേസ്റ്റേഷന്‍. മുംബൈ, ഭോപ്പാല്‍, ദല്ഹി, ഇന്ഡോര്‍‍, അഹ്മദാബാദ്, ഖുജുരാഹോ എന്നിവടങ്ങളില്‍ നിന്നെല്ലാം ബസ് വഴി ഇവിടെയെത്തുന്നതിനും സൌകര്യമുണ്ട്. ഇന്ഡോര്‍‍, ഭോപ്പാല്‍, കോട്ട, ഗ്വാളിയോര്‍‍ എന്നിവടങ്ങളില്‍ നിന്ന് സ്ഥിരം ബസ് സംവിധാനവുമുണ്ട്. റെയില്വേസ്റ്റേഷനോട് ചേര്‍ന്ന് നിരവധി മിതമായ നിരക്ക് ഈടാക്കുന്ന ഹോട്ടലുകളുമുണ്ട്. കഠിനമായ ചൂട് അനുഭവിക്കുന്ന വേനലും തണുത്തുറഞ്ഞ ശൈത്യവുമാണ് ഉജ്ജൈനിലുണ്ടാവാറ്.

Please Wait while comments are loading...