Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഇത്രാസി

ഇത്രാസി - വ്യാപാര കേന്ദ്രം

12

ഇത്രാസി മധ്യപ്രദേശിലെ ഹൊഷാങബാദ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ബിസിനസ് മുനമ്പാണ്. പ്രധാനപ്പെട്ട ഒരു റെയില്‍വെ ജംഗ്ഷന്‍ കൂടിയാണ്‌  ഇത്. കാര്‍‍ഷിക വ്യാവസായികരംഗത്ത് ഒരു പ്രധാനപ്പെട്ട മേഖല കൂടിയാണ് നഗരം. പഴക്കമുള്ളതും വലുതുമായ മധ്യപ്രദേശിലെ പ്രധാനപ്പെട്ട റെയില്‍വെ ജംഗ്ഷനും സ്ഥലത്തെ പ്രാധാന്യമുള്ളതാക്കി മാറ്റുന്നു. കൈത്തറിവസ്ത്ര നിര്‍‍മ്മാണത്തില്‍  പ്രശസ്തമായ നഗരത്തിലെ പൌരാണിക കലാ കരവിരുതുകള്‍ കേള്‍വി കേട്ടതാണ് . ഭോപ്പാലില്‍ നിന്ന് 90 കിലോമീറ്റര്‍‍ അകലെയാണ് ഇത്രാസി. ഇത്രാസി ഇന്‍ത്തിന്റെയും റാസിയുടെയും നഗരം

മുമ്പ് നഗരത്തില്‍ വ്യാപകമായുണ്ടായിരുന്ന വ്യവസായ ഇഷ്ടിക അഥവാ ഇത്തിന്റെയും കയര്‍‍ അഥവാ റാസിയുടെയും പേരില്‍ നിന്നാണ് നഗരത്തിന് ഈ നാമം ലഭിച്ചത്. ഇന്ന് പ്ലൈവുഡ് വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് ഇത്രാസി. ഇന്ത്യന്‍ ആംമഡ് ഫോഴ്സിന് ആയുധങ്ങള്‍ നല്‍കുന്നത്  ഇവിടെ സ്ഥിതി ചെയ്യുന്ന ആയുധ ഫാക്ടറിയില്‍ നിന്നാണ്. നഗരത്തില്‍ മിനറലുകള്‍ സുലഭമാണ്. സോയാമില്ലുകള്‍ പോലുള്ള മറ്റു വ്യവസായങ്ങളും ചേരുന്നതോടെ ഒരു സമ്പൂര്‍ണ്ണി സാമ്പത്തിക മേഖലയായി നഗരം മാറുന്നു.

ഇത്രാസിക്ക് ചുറ്റുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍

തവാ നദിയിലെ തവാ റിസര്‍‍വയര്‍‍ , ബോറി വന്യജീവി സങ്കേതം, തുടങ്ങി നിരവധി വിനോദസഞ്ചാരപ്രാധാന്യമുള്ള നിരവധി മേഖലകളും ഇത്രാസിയിലുണ്ട്. ഇവാഞ്ചലിക്കല്‍‍ ലത്തീന്‍ ചര്‍‍ച്ച്, ബൂധി മാതാ മന്ദിര്‍‍, ഹുസൈനി മസ്ജിദ് പോലുള്ള മതപ്രാധാന്യമുള്ള മേഖലകളും നഗരത്തിലെ ആകര്‍‍ഷണങ്ങളാണ്‌. കരകൌശല നിര്‍‍മ്മിതമായ കൈത്തറി വസ്ത്രങ്ങള്‍ വാങ്ങുന്നതിന് ഷോപ്പിങ് തെരുവുകളും ഇത്രാസിയിലുണ്ട്.

ഇത്രാസിയിലെത്താന്‍

ഭോപ്പാലില്‍ നിന്ന് ഇത്രാസിയിലെത്താന്‍ എളുപ്പമാണ്. റോഡ് റെയില്‍ നെറ്റ്വര്‍ക്ത വഴി ഇത്രാസിയില്‍ എളുപ്പമെത്താം. ദേശീയപാത 69 ഇത്രാസിയിലൂടെയാണ് കടന്നുപോകുന്നത്. ടൂറിസ്റ്റുകള്‍ക്കായി  സുന്ദരമായ താമസസൌകര്‍യവും നഗരത്തിലുണ്ട്.

സന്ദര്‍ശിറക്കാന്‍ അനുയോജ്യമായ സമയംശൈത്യകാലമാണ് നഗരം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

ഇത്രാസി പ്രശസ്തമാക്കുന്നത്

ഇത്രാസി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഇത്രാസി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഇത്രാസി

  • റോഡ് മാര്‍ഗം
    ഭോപ്പാലിലേത് അടക്കമുള്ള വിവിധ നഗരങ്ങളിലേക്ക് ഇത്രാസിയില്‍ നിന്ന് നിരവധി ബസുകളുണ്ട്. നാല് പേര്‍‍ക്ക് സഞ്ചരിക്കാവുന്ന നോണ്‍ എസി ടാക്സി യാത്രക്ക് ഭോപ്പാലില്‍ നിന്ന് ഇത്രാസിയിലേക്ക് ഈടാക്കുക 2200 രൂപ മാത്രമാണ്. എസിയാണെങ്കില്‍ ഏകദേശം 3000 രൂപ ചിലവു വരും. ഇതില്‍ ഏഴുപേര്‍ക്ക് സഞ്ചരിക്കാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മധ്യപ്രദേശിലെ ഏറ്റവും വലിയ റെയില്വേ സ്റ്റേഷനാണ് ഇത്രാസിയിലേത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകള്‍ ഇവിടെ നിന്ന് ലഭ്യമാണ്. ട്രെയിനിലെത്തുന്നതാണ് എളുപ്പവും ലാഭകരവും. റെയില്വേ്സ്റ്റേഷനില്‍ നിന്ന് ടാക്സി വഴിയും ഓട്ടോറിക്ഷ വഴിയും ഇത്രാസിയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഭോപ്പാലിലെ രാജ ഭോട്ട് എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. സാമ്പത്തിക നഗരത്തില്‍ നിന്ന് 111 കിലോമീറ്റര്‍‍ അകലെയാണ് വിമാനത്താവളം. ഭോപ്പാലിനെ മറ്റു നഗരങ്ങളുമായും വിദേശരാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന നിരവധി ഫ്ലൈറ്റുകള്‍ സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് ഇത്. ഒരു മണിക്കൂറും 20 മിനിട്ടുമാണ് വിമാനത്താവളത്തില്‍ നിന്ന് ഇത്രാസിയിലെത്താനുള്ള സമയം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun