ജഗ്രാധി നഗരത്തില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ പശ്ചിമ യമുനകനാലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണവും മുന്‍സിപ്പല്‍ സമതിയുമാണ് ബുരിയ. അക്‌ബര്‍ ചക്രവര്‍ത്തിയുടെ മുഖ്യ ഉപദേശകനായിരുന്ന ബീര്‍ബലിന്റേതെന്നു കരുതപ്പെടുന്ന ബീര്‍ബല്‍ ദ്വാര്‍ ഇവിടെയുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ബുരിയ രതന്‍ അമോല്‍ സിങിന്റെ ഭരണത്തിന്‍ കീഴിലുള്ള സംസ്ഥാനമായിരുന്നു.
ഈ രാജാവിന്റെ കുടുംബം ഇപ്പോഴും ബുരിയയിലുണ്ട്. പതാലേശ്വര മാഹാദേവ ശിവ ക്ഷേത്രം, സനാതന ധര്‍മ ഹനുമാന്‍ മന്ദിര്‍ തുടങ്ങി നിരവധി മതകേന്ദ്രങ്ങളും ഇവിടെയുണ്ട്. ഒമ്പതാമത്തെ സിഖ് ഗുരുവായ തേഗ് ബഹദൂറിനോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പിച്ച ഗുരുദ്വാരയും ഇവിടെയുണ്ട്.



Click it and Unblock the Notifications