Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പഞ്ച്കുള

പഞ്ച്കുള -  കാഴ്ചകള്‍ നിറഞ്ഞ വ്യവസായ നഗരം

57

ഒറ്റനോട്ടത്തില്‍ -പഞ്ച്കുള ജില്ലയിലെ അഞ്ച് നഗരങ്ങളിലൊന്നായ പഞ്ച്കുള നഗരം രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച നഗരങ്ങളില്‍ (Planned City ) നഗരങ്ങളില്‍ ഒന്നാണ്. ചണ്ഡിഗഢിന്‍െറ ഉപനഗരം കൂടിയായ ഈ നഗരം പഞ്ചാബിലെ മൊഹാലിയുമായാണ് അതിര്‍ത്തി പങ്കിടുന്നത്. കരസേനാ താവളങ്ങളിലൊന്നായ ചാന്ദിമന്ദിര്‍ കന്‍േറാണ്‍മെന്‍റിന്‍െറ ആസ്ഥാനവും ഇവിടെയാണ്.

പ്രാദേശികമായി അറിയപ്പെടുന്ന അഞ്ച് ജലസേചന കനാലുകളുടെ പേരില്‍ നിന്നാണ് പഞ്ച്കുള എന്ന പേര് ലഭിച്ചത്. ഗഗ്ഗാര്‍ നദിയില്‍ നിന്നുള്ള ജലം ഈ കനാലുകളിലൂടെയാണ് നദാ സാഹിബ് മനാസ ദേവി തുടങ്ങി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നത്. പ്രദേശവാസികള്‍ തനെനയാണ് ഈ കനാലുകളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നത്.

ഹിമാചല്‍ പ്രദേശാണ് പഞ്ച്കുളയുടെ കിഴക്കുദിശയില്‍ അതിരിടുന്നത്. പടിഞ്ഞാറും തെക്കുഭാഗത്തും പഞ്ചാബും ചണ്ഡിഗഡും അതിരിടുന്നു. ഇതിലൂടെ ഒഴുകുന്ന ഗഗാര്‍ നദി ഒരിക്കലും വറ്റാറില്ളെങ്കിലും വര്‍ഷകാലത്ത് വെള്ളം കുറയാറുണ്ട്. സുലഭമായ ഭൂഗര്‍ഭ ജലമാണ് കൃഷിയാവശ്യത്തിനും മറ്റും എടുക്കുന്നത്.

ചണ്ഡിഗഡിന്‍െറ പടിഞ്ഞാറ് ഭാഗത്തായാണ് പുതുതായി രൂപകല്‍പ്പന ചെയ്ത പഞ്ച്കുള അര്‍ബന്‍ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. റസിഡന്‍ഷ്യല്‍ പ്ളോട്ടുകളും വ്യവസായ പ്ളോട്ടുകള്‍ക്കും പുറമെ പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും  സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഗഗ്ഗാര്‍ നദിയുടെ പടിഞ്ഞാറ് വശത്തായാണ് പഞ്ച്കുള സ്ഥിതി ചെയ്യുന്നത്.  ഗഗ്ഗാര്‍ നദിക്കൊപ്പം അതിരിടുന്ന ശിവാലിക്ക് മലനിരകളും ഈ നാടിന്‍െറ ഭംഗി വര്‍ധിപ്പിക്കുന്നു.

താവു ദേവി ലാല്‍ സ്പോര്‍ട്സ് കോംപ്ളക്സും ഗോള്‍ഫ് കോഴ്സും സ്പോര്‍ട്സ് പ്രേമികളുടെ പ്രിയ താവളമാണ്. ഐ.സി.എല്‍ ടൂര്‍ണമെന്‍റുകളും ഈ സ്പോര്‍ട്സ് കോംപ്ളക്സിലാണ് നടന്നത്. പിഞ്ചോര്‍ വ്യവസായിക മേഖലയിലാണ് പ്രമുഖ കമ്പനികളായ എച്ച്.എം.ടിയും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ജോലി ചെയ്യുന്നത്. നിരവധി പ്രദേശവാസികളാണ് ഈ രണ്ട് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നത്.  ഹരിയാന്‍വി ആണ് സംസ്ഥാനത്തെ ഭാഷയെങ്കിലും പഞ്ചാബിയും ഹിന്ദിയുമാണ് ഇവിടത്തുകാര്‍ സംസാരിക്കുന്നത്. യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ദല്‍ഹി മെട്രോ ഇതിലൂടെ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

കാഴ്ചകള്‍

പഞ്ച്കുളയിലെ ഏക ഹില്‍ സ്റ്റേഷനാണ് മോര്‍നി ഹില്‍. ഹരിയാനയിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രദേശമായ ഇവിടെ ശിവാലിക്ക് മലനിരകളുടെ മനോഹര കാഴ്ച കണ്ണിന് വിരുന്നാകും.  മുഗളന്‍മാരുടെ കാലത്ത് നിര്‍മിച്ചതാണ് പിന്‍ജോര്‍ ഗാര്‍ഡന്‍. യാദവീന്ദ്ര ഗാര്‍ഡന്‍ എന്നും ഇവിടം അനുഭവപ്പെടാറുണ്ട്.

ഹിമാചലിലെ കസൗലിയിലേക്ക് ഇവിടെ

നിന്ന് 30 മിനിറ്റ് സമയത്തെ യാത്ര മാത്രമേയുള്ളൂ.ചാക്കിമോഡിലെ ജലധാരയാണ് മറ്റൊരു കാഴ്ച. പഞ്ച്കുളയുടെയും ചണ്ഡിഗഡിന്‍െറ ആകാശകാഴ്ചയുടെ മനോഹര കാഴ്ചയൊരുക്കുന്ന കേബ്ള്‍ കാര്‍ യാത്രയാണ് മറ്റൊരു ആകര്‍ഷണം. മലമുകളില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലേക്കുള്ള സഞ്ചാരികളെയാണ് കേബിള്‍ കാറിലൂടെയെത്തിക്കുക.

ഗഗാര്‍ നദീ തീരത്താണ് ഗുരുദ്വാര നദാ സാഹിബ്.  സിക്ക് ഗുരു ഗോബിന്ദ്സിംഗ് ഭംഗാനി യുദ്ധത്തിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തിന്‍െറ സഹായിയായിരുന്ന നദാഷായുടെ പേരിലുള്ളതാണ് ഈ ഗുരുദ്വാര. ചണ്ഡിഗഡില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് മാനസാ ദേവി ക്ഷേത്രം. എ.ഡി 1815ല്‍ നിര്‍മിച്ച ഈ ക്ഷേത്രത്തില്‍ ദേവിയുടെ അനുഗ്രഹം തേടി നിരവധി ഭക്തര്‍ എത്താറുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ കള്ളിമുള്‍ ചെടികളുടെ തോട്ടവും ഇവിടെയാണ്. നിരവധി അപൂര്‍വയിനങ്ങള്‍ ഇവിടെയുണ്ട്. 360 വര്‍ഷം മുമ്പ് ചന്ദേല്‍ രാജാക്കന്‍മാര്‍ നിര്‍മിച്ച രാംഗര്‍ കോട്ട രാജഭരണകാലത്തിന്‍െറ പ്രൗഡമായ ഓര്‍മകളുണര്‍ത്തുന്നതാണ്. പഴയതും പുതിയതുമായ നിരവധി ക്ഷേത്രങ്ങളാണ് ശിവാലിക്ക് മലനിരയുടെ താഴ്വാരത്ത് ഉള്ളത്.

മാന്‍സാ ദേവി ക്ഷേത്രത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ നാഷനല്‍ ഹൈവേ 22ലാണ് ചന്ദി മന്ദിര്‍. ചണ്ഡിഗഡ് എന്ന പേര് ഇതില്‍ നിന്ന് ഉണ്ടായതാണ്. ഭീമാ ദേവിയുടെ ക്ഷേത്രത്തിന്‍െറ അവശിഷ്ടങ്ങള്‍ സഞ്ചാരികള്‍ക്ക് പിഞ്ജോറില്‍ കാണാം. ശിവാലിക്ക് മലനിരകള്‍ പശ്ചാത്തലമൊരുക്കുന്ന ഇവിടം പ്രകൃതി ഭംഗി കൊണ്ടും അനുഗ്രഹീതമാണ്. പതിനൊന്നാം നൂറ്റാണ്ടിലെ പഞ്ചായതാന്‍ ശൈലിയിലാണ് ഈ ക്ഷേത്രത്തിന്‍െറ രൂപകല്‍പ്പന.

നല്ല സമയം

കടുത്ത ചൂടും കുളിരുള്ള തണുപ്പും നല്ല മഴയും ലഭിക്കുന്ന പ്രദേശമാണ് ഇവിടം. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യം.

എങ്ങനെയത്തൊം

സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളുമായി മികച്ച റോഡ് സൗകര്യമാണ് പഞ്ച്കുളക്കുള്ളത്. റെയില്‍, റോഡ് മാര്‍ഗങ്ങളായാലും ചണ്ഡിഗഢില്‍ എത്തിയ ശേഷം വരുന്നതാണ് നല്ലത്.

പഞ്ച്കുള പ്രശസ്തമാക്കുന്നത്

പഞ്ച്കുള കാലാവസ്ഥ

പഞ്ച്കുള
34oC / 92oF
 • Sunny
 • Wind: NNE 5 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പഞ്ച്കുള

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം പഞ്ച്കുള

 • റോഡ് മാര്‍ഗം
  ചണ്ഡിഗഢുമായും ഹരിയാനയിലെ മറ്റു നഗരങ്ങളുമായും മികച്ച റോഡ് സൗകര്യങ്ങളുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ചണ്ഡിഗഢിന്‍െറയും പഞ്ച്കുളയുടെയും അതിര്‍ത്തിയിലാണ് ചണ്ഡിഗഡ് റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഈ റെയില്‍വേ സ്റ്റേഷന്‍െറ ഒരു കവാടം പഞ്ച്കുള ഭാഗത്തേക്കാണ്. ദല്‍ഹി, ചണ്ഡിഗഡ് റൂട്ടില്‍ നിരവധി ട്രെയിനുകളാണ് ഉള്ളത്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ചണ്ഡിഗഡാണ് ഏറ്റവും അടുത്ത വിമാനത്താവളം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Jul,Wed
Return On
18 Jul,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
17 Jul,Wed
Check Out
18 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
17 Jul,Wed
Return On
18 Jul,Thu
 • Today
  Panchkula
  34 OC
  92 OF
  UV Index: 9
  Sunny
 • Tomorrow
  Panchkula
  31 OC
  87 OF
  UV Index: 9
  Partly cloudy
 • Day After
  Panchkula
  31 OC
  88 OF
  UV Index: 9
  Partly cloudy