ജഗേശ്വര ക്ഷേത്ര സമുച്ചയത്തിലെ ഏറ്റവും പ്രാചീനമായ ക്ഷേത്രമാണിത്. മൃത്യുവിനെ തോല്പിക്കാന് തക്ക ശക്തിയുണ്ട് ഈ ശിവലിംഗ പ്രതിഷ്ടയ്ക്കെന്ന് പരക്കെ വിശ്വസിക്കുന്നു. കിഴക്കിനഭിമുഖമായാണ് ക്ഷേത്രം നിലകൊള്ളുന്നത്. മൃത്യുഞ്ജയ മന്ത്രം ഉരുവിടുന്നത് രോഗമുക്തിക്കും പേടി, പ്രേതബാധ എന്നിവയില്‍ നിന്നുള്ള മോചനത്തിനും നല്ലതാണെന്ന് ആളുകള്‍ കരുതുന്നു.