രാജ സവായ് ജയ് സിങ് രണ്ടാമന്‍ പണികഴിപ്പിച്ച ജന്തര്‍ മന്ദര്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാനനിരീക്ഷണകേന്ദ്രമാണ്. യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയില്‍ ഈ ഒബ്‌സര്‍വേറ്ററിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗുണമേന്മയേറിയ മാര്‍ബിളും കല്ലുകളുമാണ് ഒബ്‌സര്‍വേറ്ററിയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. രാം യന്ത്രയെന്ന പേരിലുള്ള ഉപകരണം മഹാരാജാവിന്റെ ജ്യോതിശാസ്ത്ര പരിജ്ഞാനത്തിന്റെ ഉത്തമോദാഹരണമാണ്. ഉയരം അളക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന ഉപകരണമാണിത്. ധ്രുവ, ദക്ഷിണ, നരിവല്ല്യ, രഷിവല്ല്യ, സ്‌മോള്‍ സമ്രത്, ലാര്‍ജ് സമ്രത്, വാനനിരീക്ഷകന്റെ ഇരിപ്പിടം, ദിശ, ചെറിയ രാം യന്ത്ര, വലിയ രാംയന്ത്ര, ക്രാന്തി, രജ്, ഉന്നതാംശ, ജയ് പ്രകാശ്, ദിഗണ്ഡ എന്നിവയാണ്.



Click it and Unblock the Notifications