Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ശെഖാവതി

രാജസ്ഥാന്‍റെ ഓപ്പണ്‍ ആര്‍ട്ട്‌ ഗ്യാലറി - ശെഖാവതി

14

ശില്‍പ ഭംഗിയാല്‍ മനം മയക്കുന്ന ഭീമന്‍ കോട്ടകള്‍, ചിത്രങ്ങള്‍ കഥകള്‍ പറയുന്ന ഹവേലികള്‍, പിന്നെ സിനിമകളില്‍ കാണുന്ന മാതിരി ഒട്ടകപ്പുറത്തിരുന്നു പോകുന്ന യാത്രികരും ദേശക്കാരും. ശെഖാവതിയില്‍ നിങ്ങളെ കാത്തിരിക്കുന്ന രസകരമായ കാഴ്ചകളില്‍ ചിലതാണിവ. രാജസ്ഥാന്റെ വടക്ക് കിഴക്കായി  സ്ഥിതി ചെയ്യുന്ന ഒട്ടേറെ ചരിത്രപ്രാധാന്യമുള്ള ഒരു മരുപ്രദേശമാണ് ശെഖാവതി. രാജസ്ഥാന്‍റെ ഓപ്പണ്‍ ആര്‍ട്ട്‌ ഗ്യാലറി എന്നിതിനെ വിളിക്കുന്നതില്‍ അത്ഭുദം തീരെയില്ല . ഒരു ദേശം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചായക്കൂട്ടുകളുടെ ഒരു വിസ്മയലോകം തന്നെയാണ് സഞ്ചാരികളെ കാത്ത്  ഇവിടെയുള്ളത്.

ഇവിടം ഭരിച്ചിരുന്ന ശെഖാവത്ത് രജപുത്രരില്‍ നിന്നാണ് ഈ പ്രദേശത്തിന് ശെഖാവതി എന്ന പേര് ലഭിച്ചത്. ചരിത്രപരമായ ഒരു പാട് വസ്തുതകള്‍ ഇവിടവുമായി ഇഴചേര്‍ന്നു കിടക്കുന്നു. വേദങ്ങള്‍ തുടങ്ങി പല ഹൈന്ദവ പുരാണങ്ങളും ഇവിടെ നിന്നാണ് രചിച്ചതെന് വിശ്വസിക്കപ്പെടുന്നു.മാത്രമല്ല ഇതിഹാസ കാവ്യമായ മഹാഭാരതത്തില്‍ പലയിടത്തും ശെഖാവതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.

ചായം തേച്ച കോട്ടകളും കൊട്ടാരങ്ങളും  

മധ്യകാല ശില്‍പകലാ ചാതുര്യം ഉയര്‍ത്തിക്കാട്ടുന്ന ഒട്ടേറെ കോട്ടകളുടെയും ഹവേലികളുടെയും സംഗമസ്ഥാനമാണിവിടം. ഹവേലി നദിന്‍ പ്രിന്‍സ്, മൊറാക്ക ഹവേലി മ്യൂസിയം,ഡോക്ടര്‍ രാംനാഥ് എ പോടര്‍  ഹവേലി മ്യൂസിയം,ജഗന്നാഥ് സിന്‍ഹാനിയ ഹവേലി,ഖേത്രി മഹല്‍ എന്നിങ്ങനെ പോകുന്നു അവയുടെ നീണ്ട നിര.

1802 ലാണ് ഹവേലി നദിന്‍ പ്രിന്‍സ് പണി കഴിപ്പിച്ചത്. ഇപ്പോഴത് ഒരു ഫ്രഞ്ച് കലാകാരന്‍റെ ഉടമസ്ഥതയിലാണ്. അദ്ദേഹമതിനെ മനോഹരമായ ഒരു ആര്‍ട്ട്‌ ഗാലറിയാക്കി മാറ്റിയെടുത്തു. രാജസ്ഥാന്റെ ചിത്രകലാ വൈവിധ്യം വെളിവാക്കുന്നതാണ് ഡോക്ടര്‍ രാംനാഥ് എ പോടര്‍  ഹവേലി മ്യൂസിയം. 1770 കളിലെ ബൈഗോന്‍ കാലഘട്ടത്തിലെ ശില്‍പചാതുര്യം പ്രതിഫലിപ്പിക്കുന്നവയാണ് ഇവിടെയുള്ള ഖേത്രി മഹല്‍. 250 വര്‍ഷം പഴക്കമുള്ള മൊറാര്‍ക്ക ഹവേലി മ്യൂസിയം മറ്റൊരു ആകര്‍ഷണീയതയാണ്.

ഒട്ടനേകം കോട്ടകളുടെ ഒരു വലിയ നിര തന്നെ ഇവിടെയുണ്ട്. മണ്ടവ ഫോര്‍ട്ട്‌,മുകുന്ദ് ഗര്‍ഹ് ഫോര്‍ട്ട്‌, ദുന്ദ് ലോര്‍ഡ്‌ ഫോര്‍ട്ട്‌ എന്നിവ ഇതില്‍ ചിലതാണ്. മണ്ടവ ഫോര്‍ട്ട്‌ എപ്പോള്‍ ഒരു ഹെരിട്ടേജ് ഹോട്ടലായി മാറ്റിയെടുത്തിരിക്കുകയാണ്. ലോകപ്രശസ്തമായ യുറോപ്യന്‍ പെയിന്റിംഗുകളുടെ ശേഖരമാണ് ദുന്ദ് ലോര്‍ഡ്‌ ഫോര്‍ട്ട്‌. 8000 ചതുരശ്ര മീറ്ററോളം വിശാലമായങ്ങനെ പരന്നു കിടക്കുന്ന കൂറ്റന്‍ കോട്ടയാണ് മുകുന്ദ് ഗര്‍ഹ്.

സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കാനായി അവരുടെ സൗകര്യാര്‍ത്ഥം ഇവിടെയുള്ള പല സ്ഥലങ്ങളും എപ്പോള്‍ ഹെരിട്ടേജ് ഹോട്ടലുകളായി മാറ്റിയെടുത്തിരിക്കുകയാണ്. യാത്രികര്‍ക്ക് ഒട്ടകപ്പുറത്തിരുന്നു കാഴ്ചകള്‍ കണ്ടു രസിക്കാന്‍ കാമല്‍ സഫാരി ഇവിടുത്തെ സവിശേഷതയാണ്. ഇവ കൂടാതെ ഇവിടെയുള്ള പള്ളികളും പിന്നെ മാനിന്‍റെ  സങ്കേതവുമൊക്കെ യാത്രികരുടെ മറ്റു സന്ദര്‍ശന കേന്ദ്രങ്ങളില്‍ പെടുന്നു.

നിറപ്പകിട്ടാര്‍ന്ന ഉത്സവക്കാഴ്ചകള്‍

ശെഖാവതി ഫെസ്റ്റിവല്‍ എന്ന പേരില്‍ വര്‍ഷാവര്‍ഷം നടത്തുന്ന വലിയ ഉത്സവം കാണാന്‍ യാത്രികര്‍ ധാരാളം ഇവിടെ എത്തുന്നുണ്ട് . ഫെബ്രുവരി മാസത്തിലാണ് ഇതു നടക്കുന്നത്. സ്റ്റേറ്റ് ടൂറിസം വകുപ്പിന്‍റെയും ജുന്ജ് ഹുനു,ചുരു,സിക്കാര്‍ ജില്ലകളുടെയും മേല്‍നോട്ടത്തിലാണ് ഫെസ്റ്റിവല്‍ നടത്തുന്നത്.

ഇവിടുത്തെ ഉത്സവ കാഴ്ചകള്‍ വളരെ കൌതുകകരമാണ്.കാമല്‍ സഫാരിയും ജീപ്പ് സഫാരിയുമാണ്‌ ശെഖാവതി ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണീയത. ഗ്രാമീണ ജീവിതത്തിന്റെ ഉള്‍ക്കാഴ്ച്ചകളാണ് ഉത്സവത്തിലുടനീളം കാണാന്‍ സാധിക്കുന്നത്‌. ഹവേലി മത്സരങ്ങള്‍,ഗ്രാമീണ വിനോദങ്ങള്‍,ദീപാലങ്കാരങ്ങള്‍  അതോടൊപ്പം വിവിധ സാംസ്‌കാരിക പരിപാടികളും ഉത്സവത്തിന്റെ പ്രത്യേകതയായുണ്ട്.

നവല്‍ ഗര്‍ഹ് ,ജുന്ജ് ഹുനു,ചുരു,സിക്കാര്‍ എന്നിങ്ങനെ നാല്  വേദികളിലായാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഇതില്‍ നവാല്‍ ഗര്‍ഹ് ആണ് പ്രധാന വേദി. ജയ്പൂരില്‍ നിന്ന്ഏകദേശം 150 കിലോമീറ്റര്‍ ദൂരമുണ്ട് ഇങ്ങോട്ടേക്ക്. യാത്രികരെ ഇവിടേയ്ക്ക് എത്തിക്കാന്‍ ധാരാളം ബസ്‌ ട്രെയിന്‍ സര്‍വീസുകള്‍ ജയ്പൂരില്‍ നിന്നും ആരംഭിക്കുന്നുണ്ട്.

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഏറ്റവും സുഖപ്രദമായ കാലാവസ്ഥ ഇവിടെ അനുഭവപ്പെടുന്നത് .എങ്ങോട്ടേക്കുള്ള യാത്രക്ക് ഏറ്റവും ഉത്തമമായ സമയവും അത് തന്നെ. ജയ്പൂരില്‍ നിന്നും ബിക്കനൂരില്‍ നിന്നും വളരെ എളുപ്പം റോഡ്‌ മാര്‍ഗം ഇവിടെയെത്താം.പിന്നെ ധാരാളം ട്രെയിനുകളും ഇവിടേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. രാജസ്ഥാനികളും മാര്‍വാടികളുമാണ് ശേഖാവതിയിലെ പ്രധാന താമസക്കാര്‍.സംസാര ഭാഷ രാജസ്ഥാനിയും.

ശെഖാവതി പ്രശസ്തമാക്കുന്നത്

ശെഖാവതി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ശെഖാവതി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ശെഖാവതി

 • റോഡ് മാര്‍ഗം
  രാജസ്ഥാന്‍ പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ജയ്പൂരില്‍ നിന്നും ഇവിടേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്.പിന്നെ 266 കി മി അകലെയുള്ള ഡല്‍ഹിയിലേക്കു പ്രൈവറ്റ് ബസുകളുമുണ്ട് .കൂടാതെ മറ്റ് പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ ഇങ്ങോട്ടേക്ക് ധാരാളം ബസുകളുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ജുന്ജ് ഹുനു ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.ഡല്‍ഹി,മുംബായ് തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം എങ്ങോട്ടേക്ക് ധാരാളം ട്രെയിനുകളുണ്ട്.സ്റ്റേഷനില്‍ നിന്ന് എങ്ങോട്ടേക്ക് ടാക്സി കിട്ടും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  160 കിലോമീറ്റര്‍ അകലെയാണ് ജയ്പൂര്‍ സങ്കനീര്‍ എയര്‍പോര്‍ട്ട്.ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്നും മുംബയിലെ ചത്രപതി ശിവാജി എയര്‍പോര്‍ട്ടില്‍ നിന്നുമെല്ലാം ഇങ്ങോട്ടേക്ക് ധാരാളം വിമാന സര്‍വീസുകളുണ്ട്.എയര്‍ പോര്‍ട്ടില്‍ നിന്ന് ടാക്സി പിടിച്ച് ഇവിടെയെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Oct,Fri
Return On
23 Oct,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Oct,Fri
Check Out
23 Oct,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Oct,Fri
Return On
23 Oct,Sat