ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 42 കിലോമീറ്റര്‍ അകലത്തിലുള്ള ഖുറി ഗ്രാമത്തിലാണ് ഖുറി സാന്ഡ് ട്യൂണ്‍സ്. വിനോദസഞ്ചാരികള്‍ക്ക് മോടിയോടെ അണിയിച്ചൊരുക്കിയ ഒട്ടകങ്ങളുടെ മുകളില്‍ സവാരി ചെയ്യാം. ചുറ്റുമുള്ള മണ്‍കുടിലുകളും വൈക്കോല്‍ മേഞ്ഞ വീടുകളും ഈ മണലാരണ്യത്തിനു ഭംഗി കൂട്ടുന്നു. നാടോടി നൃത്തരൂപമായ കല്‍ബേലിയ വൈകുന്നേരങ്ങളില്‍ അവതരിപ്പിക്കുന്നു. ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് ബസുകള്‍ നിങ്ങളെ ഇവിടെയെത്തിക്കുന്നു.



Click it and Unblock the Notifications