Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബാര്‍മേര്‍

സംസ്കൃതിയുടെയും പാരമ്പര്യത്തിന്റെയും ബാര്‍മേര്‍

9

രാജസ്ഥാനിലെ ബാര്‍മേര്‍ ജില്ലയില്‍ അതേ പേരിലുള്ള ഒരു പട്ടണമാണിത്. എ ഡി പതിമൂന്നാം നൂറ്റാണ്ടില്‍ ബഹദ റാവൂ അഥവാ ബാര്‍ റാവൂ ആണ് ഈ പട്ടണം സ്ഥാപിച്ചത്.ഈ ചെറു പട്ടണം അദ്ദേഹത്തിന്റെ പേരിനെ പിന്‍പറ്റി ബഹദമേര്‍ എന്നറിയപ്പെട്ടു; അതായത്  ബഹദയിലെ കുന്നുംപുറക്കോട്ട എന്നര്‍ത്ഥം.

കാലക്രമേണ ബാര്‍മേര്‍  -രാജസ്ഥാന്‍ പദം ലോപിച്ച് ബാര്‍മേര്‍ എന്നായി മാറി.രാജസ്ഥാനിലെ ഈ പ്രദേശം കരകൌശലങ്ങള്‍ക്കും പരമ്പരാഗത  കലകള്‍ക്കുമാണ് കേള്‍വി കേട്ടിരിക്കുന്നത്. ഇവിടെയുള്ള, ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

അനേകം രാജ പരമ്പരകള്‍ വാണും  പൊഴിഞ്ഞും പോയ പൌരാണിക ചരിത്രമാണ് ബാര്‍മേറിനുള്ളത്. പഴയ ബാര്‍മേര്‍  പട്ടണം  ഖേദ് , കിരാഡൂ, പച്പദ്ര, ജസോള്‍ ,തില്‍വാരാ, ക്ഷേവോ, ബാലോതരാ, മല്ലാനി  എന്നിവിടങ്ങളിലേക്ക് പരന്നു കിടക്കുന്നു.1836-ല്‍  ബ്രിട്ടീഷു കാര്‍ ഇവിടെ എത്തുകയും ബാര്‍മര്‍ പട്ടണത്തിന്റെ ഭരണം ഒരു സൂപ്രണ്ടിന്റെ കീഴില്‍ ആക്കുകയും ചെയ്തു . ജോധ്പ്പൂര്‍ സംസ്ഥാനവുമായി പിന്നീട് 1891-ല്‍ അത് കൂട്ടിച്ചേര്‍ക്കപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ജോധ്പ്പൂരും ബാര്‍മേരും  രാജസ്ഥാന്റെ ഭാഗമായിത്തീര്‍ന്നു. ഇപ്പോള്‍ ബാര്‍മേര്‍  ചരിത്ര പ്രാധാന്യമുള്ള മല്ലാനി ശിവ് , പച്പദ്ര, സിവാന ,ചോഹടന്‍  പ്രദേശങ്ങള്‍ ചേര്‍ന്നതാണ്.

കല, കരകൌശലം, സംഗീതം

മികവുറ്റ കൈവേലക്കും ചിത്രത്തുന്നലിനും പരമ്പരാഗത കലകള്‍ക്കും  പേരുകേട്ട സ്ഥലമാണ് ബാര്‍മേര്‍; അതുപോലെ നാടന്‍ പാട്ടിനും നാടന്‍ നൃത്തമികവുകള്‍ക്കും കേള്‍വിപ്പെട്ടിരിക്കുന്നു. ബാര്മേറിലെ നാടന്‍ പാട്ടുകാര്‍ ഒരൊറ്റ സമുദായക്കാരില്‍ ഒതുങ്ങുന്നില്ല. ഭോപാസ് , ധോലി സമുദായങ്ങള്‍ ആണ് അവയില്‍ പ്രധാനം.ഭോപാസ് പാട്ടുകാര്‍ യുദ്ധത്തേയും  മൂര്‍ത്തികളെയും കുറിച്ച് പാടുന്നവരാണ്. മുസ്ലിം സമുദായത്തില്‍പ്പെട്ട ധോലികള്‍ക്ക് പാട്ട് ഉപജീവന മാര്‍ഗ്ഗവും കൂടിയാണ്.

അച്ചുകള്‍ നിരത്തി വസ്ത്രങ്ങളില്‍ പ്രിന്റുകള്‍ ഉണ്ടാക്കുന്ന കരവിരുതിനും  മര ഗൃഹോപകരണനിര്‍മ്മാണത്തിനും  ബാര്‍മേര്‍ പ്രസിദ്ധമാണ്. ഗ്രാമവാസികളുടെ വീടുകളിലെ മണ്‍ ചുമരുകളിലെ അലങ്കരണങ്ങളില്‍  അവരുടെ കലാപാടവം കാണാം

ബാര്‍മേറി ലൂടെ സഞ്ചരിക്കുമ്പോള്‍ ഒരാള്‍ക്ക്‌ രാജസ്ഥാന്റെ സംസ്കാരവും പാരമ്പര്യവും ഗ്രാമീണ ഭംഗിയും കണ്ടെത്താനാവും .ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ഉണ്ട്. ബാര്‍മേര്‍  കോട്ട, റാണി ഭതിയാനി ക്ഷേത്രം , വിഷ്ണു ക്ഷേത്രം, ദേവ്ക സൂര്യ ക്ഷേത്രം ,ജുന്‍ ജയിന്‍ ക്ഷേത്രം, സഫേദ് ആഖര്‍  തുടങ്ങിയവ അവയില്‍ ചിലതാണ്.

പല വിധ ആഘോഷങ്ങള്‍ ഇവിടെ മോടിയായും പ്രൌഢി യിലും നടക്കാറുണ്ട്. എല്ലാ വര്‍ഷവും റാവല്‍ മല്ലിനാഥിന്റെ  ഓര്‍മ്മക്കായി നടത്തപ്പെടുന്ന  തില്‍വാനയിലെ മല്ലിനാഥ് കാലിച്ചന്ത, വീരാതാരാ മേള , ബാര്‍മേര്‍  ഥാര്‍  ഫെസ്റ്റിവല്‍ ഇവയാണ് അത്യുത്സാഹത്തോടെ നടക്കുന്ന ഏറ്റവും പ്രസിദ്ധമായ ആഘോഷങ്ങള്‍.

എത്തിച്ചേരല്‍

റോഡ്‌, തീവണ്ടി, വിമാന മാര്‍ഗ്ഗങ്ങളില്‍ ബാര്‍മെറില്‍ എത്താം. ബാര്‍മേര്‍  തീവണ്ടി സ്റ്റേഷന്‍ മീറ്റര്‍ റയില്‍ ഗേജ് വഴി ജോധ്പ്പൂരുമായി  ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ബാര്‍മേറില്‍ നിന്ന് രാജസ്ഥാനിലെ മറ്റു പ്രധാന പട്ടങ്ങളിലേക്ക് സഞ്ചരിക്കാന്‍  ബസ്സുകളും ടാക്സി കളും ലഭ്യമാണ്. 207  കി മി അകലെയുള്ള ജോധ്പ്പൂര്‍ ആണ് ഏറ്റവും അടുത്ത വിമാന ത്താവളം. ബാര്‍മര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം ഒക്ടോബറിനും മാര്‍ച്ചിനും ഇടയ്ക്കാണ് .

ബാര്‍മേര്‍ പ്രശസ്തമാക്കുന്നത്

ബാര്‍മേര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബാര്‍മേര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ബാര്‍മേര്‍

 • റോഡ് മാര്‍ഗം
  ബാര്‍മേര്‍ രാജസ്ഥാനിലെ എല്ലാ പ്രധാന പട്ടങ്ങളുമായി റോഡുമുഖേന കൂട്ടിയോജിച്ചിരിക്കുന്നു.സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്ക് സഞ്ചരിക്കാന്‍ ബസ്സുകളും ടാക്സികളും ഉപയോഗപ്പെടുത്താം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ബാര്‍മര്‍ തീവണ്ടി സ്റേഷന്‍ മീറ്റര്‍ ഗേജ് ട്രെയിന്‍ വഴി ജോധ്പ്പൂരു മായി ബന്ധപ്പെട്ടിരിക്കുന്നു. ജോധ്പ്പൂരാകട്ടെ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായും തീവണ്ടി മുഖേന ബന്ധപ്പെട്ടാണിരിക്കുന്നത് .
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ബാര്‍മേറില്‍ 207 കി മീ അകലെയുള്ള ജോധ്പ്പുര്‍ സിവില്‍ എയര്‍ പോര്‍ട്ട്‌ ആണ് ഏറ്റവും അടുത്ത വിമാന ത്താവളം. ഈ വിമാന ത്താവളം ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാന ത്താവളവുമായും , മുബൈ ഛത്രപതി ശിവജി അന്താരാഷ്‌ട്ര വിമാനത്താവളവുമായും ബന്ധപ്പെട്ടിരിക്കുന്നു. ബാര്‍മേര്‍ എയര്‍ പോര്‍ട്ടില്‍ നിന്ന്പട്ടണത്തിലേക്ക് ടാക്സി സൌകര്യമുണ്ട് .
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Oct,Fri
Return On
08 Oct,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
07 Oct,Fri
Check Out
08 Oct,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
07 Oct,Fri
Return On
08 Oct,Sat

Near by City