Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഖീചന്‍

ഖീചന്‍ - കന്യകക്കൊക്കുകളുടെ മരുഭൂമിഗ്രാമം

7

രാജസ്ഥാനിലെ ജോധ്പ്പൂര്‍ നഗരത്തില്‍ നിന്ന് 150 കി മീ. പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഒരു മരുഗ്രാമമാണ്  ഖീചന്‍.  നാലര കിലോമീറ്റര്‍ അകലെയായി കിടക്കുന്ന ഫലോദി യാണ് ഖീചന്റെ അടുത്ത പട്ടണം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദേശാടന ക്കാരായി എല്ലാ വര്‍ഷവും ശൈത്യ കാലത്ത്  ഗ്രാമത്തില്‍ ചേക്കേറുന്ന കന്യക കൊക്കുകള്‍ക്ക് തീറ്റ നല്‍കാന്‍  ഗ്രാമവാസികള്‍ ആഭിമുഖ്യം കാണിക്കുന്നു.

ദേശാടനപക്ഷികളുടെ വിഹാരകേന്ദ്രം

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്  പക്ഷി സ്നേഹിയായ ഒരു മാര്‍വാറി ഗ്രാമവാസി ളോടൊപ്പം  ദിവസവും രാവിലെ  കൊക്കുകള്‍ക്ക് ധാന്യങ്ങള്‍ കൊടുക്കുന്നത് ശീലമാക്കി  . അതിന്റെ ഫലമായി പ്രാദേശികമായി കുര്‍ജാന്‍  എന്ന് വിളിക്കപ്പെടുന്ന കന്യക ക്കൊക്കുകള്‍  തീറ്റയില്‍ ആകൃഷ്ടരായി  കൂടുതലായി വന്നു തുടങ്ങി . അതിനു ശേഷം, വന്നു ചേരുന്ന ഈ കൊക്കുകള്‍ക്ക് തീറ്റ കൊടുക്കുന്ന സമ്പ്രദായം മറ്റാളുകളും ഏറ്റെടുത്തു .ഇപ്പോള്‍ ഖീചനിലെ ഏതാണ്ട്  5000 കിലോ പക്ഷിധാന്യങ്ങള്‍ ഓരോ ദിവസവും ഇവ  തിന്നു തീര്‍ക്കുന്നു.

പക്ഷി നിരീക്ഷകര്‍ക്കിടയില്‍ ഏറെ അറിയപ്പെട്ടിരുന്ന ഈ ഗ്രാമം 'ബേഡിംഗ് വേള്‍ഡ് ' മാസികയില്‍ 'ഖീചന്‍ കന്യകക്കൊക്കിന്റെ ഗ്രാമം ' എന്ന ലേഖനത്തില്‍ കൂടി അവതരിപ്പിക്ക പ്പെട്ടപ്പോഴാണ്  അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്‌ .

വിനോദ സഞ്ചാരികള്‍ ധന സഹായം നല്‍കിയും  പ്രദേശവാസികള്‍ 'കുര്‍ജാ സംരക്ഷന്‍  വികാസ് സംസ്ഥാന്‍, ' പക്ഷി ചുഘ്  ഘര്‍ - ഖീചന്‍ 'എന്ന സംഘടന  രൂപീകരിച്ചും ഈ ദേശാടന പക്ഷികളുടെ  സംരക്ഷണത്തിനായി നില കൊള്ളുന്നു. മാര്‍വാറി  ക്രെയിന്‍ ഫൌണ്ടേഷന്‍ 'എന്ന സംഘടനയും ഈ പദ്ധതി മുന്നോട്ടു കൊണ്ട് പോകാന്‍ സഹായിക്കുന്നു.

ഖീചനിലേക്ക് എത്തുന്നതിന്

വിമാനത്തിലും തീവണ്ടിയിലും റോഡുമാര്‍ഗ്ഗവും ഖീചനില്‍ എത്താം . 150 കി മീ അകലെക്കിടക്കുന്ന ജോധ്പ്പൂരിലെ സിവില്‍ എയര്‍ പോര്‍ട്ട്‌ ആണ് ഏറ്റവും അടുത്ത വിമാനത്താവളം. നാലര കിലോമീറ്റര്‍ ദൂരത്തുള്ള ഫലോദി യാണ് ഏറ്റവും അടുത്ത തീവണ്ടി സ്റ്റേഷന്‍.  റോഡ്‌ ഗതാഗതവും സൌകര്യപ്രദമാണ്. ഖീചനിലേക്കുള്ള യാത്രക്ക് ഏറ്റവും അനുകൂലമായ സമയം ശീത കാലമാണ്. അപ്പോള്‍ സുഖകരമായ അന്തരീക്ഷമായിരിക്കും.

ഖീചന്‍ പ്രശസ്തമാക്കുന്നത്

ഖീചന്‍ കാലാവസ്ഥ

ഖീചന്‍
35oC / 96oF
 • Sunny
 • Wind: W 21 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഖീചന്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഖീചന്‍

 • റോഡ് മാര്‍ഗം
  രാജസ്ഥാനിലെ മുഖ്യ നഗരങ്ങളുമായും മറ്റു പ്രദേശങ്ങളുമായും ഖീചന്‍ റോഡ്‌ മുഖേന ബന്ധപ്പെട്ടു കിടക്കുന്നു
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  നാലര കിലോമീറ്റര്‍ ദൂരത്തുള്ള ഫലോദി യാണ് ഏറ്റവും അടുത്തുള്ള തീവണ്ടി സ്റ്റേഷന്‍. ദല്‍ഹി- ജയ്‌ വാക്കര്‍, ഭികാനേര്‍ - ജയ്‌സാല്‍മേര്‍ റയില്‍ റൂട്ടിലാണ്‌ ഖീചനിലേക്കുള്ള തീവണ്ടിപ്പാത .ജോധ്പ്പൂര്‍, ജയ്‌സാല്‍മേര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ഖീചനില്‍ നിന്ന് ട്രെയിന്‍ സൌകര്യമുണ്ട് .
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഖീചനില്‍ നിന്ന് 150 കി മീ ദൂരെയുള്ള ജോധ്പൂര്‍ എയര്‍ പോര്‍ട്ട്‌ ആണ് ഏറ്റവും അടുത്ത് കിടക്കുന്ന വിമാനത്താവളം. എയര്‍ പോര്‍ട്ടില്‍ നിന്ന് ടാക്സി സൗകര്യം ലഭ്യമാണ്. ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം , ജയ്പ്പൂര്‍ സാംഗാനീര്‍ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് നിത്യേന വിമാന സര്‍വ്വീസുകള്‍ ഉണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Aug,Fri
Return On
24 Aug,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
23 Aug,Fri
Check Out
24 Aug,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
23 Aug,Fri
Return On
24 Aug,Sat
 • Today
  Kheechan
  35 OC
  96 OF
  UV Index: 9
  Sunny
 • Tomorrow
  Kheechan
  33 OC
  91 OF
  UV Index: 9
  Sunny
 • Day After
  Kheechan
  33 OC
  92 OF
  UV Index: 9
  Sunny