ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ലോദുര്‍വ. 1156 വരെ ഭാട്ടി രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്നു ലോദുര്‍വ. ഇവിടെയും വളരെ കാലം പഴക്കമുള്ള ജൈന ക്ഷേത്രമുണ്ട്. 23-ആം ജൈന തീര്‍ഥങ്കരനായ ശ്രീ പാര്‍ശ്വനാഥിന്‍റെ ക്ഷേത്രമാണിത്. അല്പം തകര്‍ന്ന രൂപത്തിലാണെങ്കിലും രജപുത്ര ഝാലി ശൈലി കാണേണ്ടതു തന്നെ.
ദില്‍വാര വാസ്തുശൈലിയും ഇവിടെ കാണാം. ഹിന്ഗ്ലാജ് മാതാ ക്ഷേത്രം, ചാമുണ്ട മാതാ ക്ഷേത്രം, ശിവ ക്ഷേത്രം എന്നിവയാണ് ഇവിടത്തെ മറ്റു കാണേണ്ട കാഴ്ചകള്‍. താര്‍ മരുഭൂമിയുടെ പഴയ വ്യാപാര പാതയിലാണ് ലോദുര്‍വ.



Click it and Unblock the Notifications