ജയ്സാല്‍മീര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപമാണ് സലിം സിംഗ് കീ ഹവേലി. 1815-ഇലാണ് ഈ മനോഹരമായ കെട്ടിടം സലിം സിംഗ് പണിയിച്ചത്. മുഖപ്പ് കപ്പലിന്‍റെ സാദൃശ്യത്തില്‍ ആയതു കൊണ്ട് ഇതിനെ ജഹാസ് മഹാലെന്നും വിളിക്കിന്നു. ഗോപുരത്തിന്‍റെ വളഞ്ഞ മേല്‍ക്കൂരയില്‍ നീല താഴികക്കുടങ്ങളുണ്ട്. മയിലാകൃതികള്‍ മേല്‍ക്കൂരയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
പണി തീര്‍ന്ന ഉടന്‍ തന്നെ സലിം സിംഗ് കീ ഹവേലി മേഹ്ത കുടുംബം ഏറ്റെടുത്തു. മാളികക്ക് 38 വരാന്തകളുണ്ട്; ഒന്ന് മറ്റൊന്നിനെക്കാളും തീര്‍ത്തും വ്യത്യാസമുള്ളത്. കവാടം കാത്തു കൊണ്ട് ഗജവീരന്മാര്‍. ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും ഓട്ടോ റിക്ഷയില്‍ ഇവിടെ എത്തിച്ചേരാം.



Click it and Unblock the Notifications