ജലന്ധര്‍ റെയില്‍വെസ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദേവി തലാബ് മന്ദിര്‍ നഗരത്തിലെ പ്രധാന മതകേന്ദ്രമാണ്. 51 ശക്തിപീഠങ്ങളില്‍ ഒന്നാണിത്. ഐതീഹ്യങ്ങളില്‍ പറയുന്നത് സതീ ദേവിയുടെ ഇടത് മാറിടം വീണതിവിടെയാണന്നാണ്.
200 വര്‍ഷത്തിലേറെ പഴക്കുമുള്ള ഈ ദുര്‍ഗ ക്ഷേത്രത്തില്‍ പുണ്യ ജലമെന്ന് കരുതപ്പെടുന്ന ഒരു കുളമുണ്ട്. ക്ഷേത്രത്തില്‍ ഭിസന്‍ ഭൈരവന്റെ(ശിവന്‍) പ്രതിഷ്‌ഠയുമുണ്ട്. എല്ലാവര്‍ഷവും ഡിസംബറില്‍ ഇവിടെ നടക്കുന്ന ബരിവല്ലഭ സംഗീത സമ്മേളനം കാണാനും പങ്കെടുക്കാനും നിരവധി പേര്‍ എത്താറുണ്ട്. മന്ദിരത്തിന് സമീപത്തായി ഒരു കാളി ക്ഷേത്രവുമുണ്ട്. അമര്‍നാഥിലെ ഗുഹാക്ഷേത്രത്തിന് സമാനമാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മിതി.



Click it and Unblock the Notifications