തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇന്ത്യയിലെ ഈ ഏക മറൈന്‍ നാഷണല്‍ പാര്‍ക്. കച്ച് ഉള്‍ക്കടലിലെ തെക്കേ തീരത്ത് ജാം നഗര്‍ ജില്ലയിലെ ഈ പാര്‍കാണ് രാജ്യത്തെ ആദ്യ സമുദ്ര ജീവി സങ്കേതകേന്ദ്രം. 1982ല്‍ സ്ഥാപിതമായ ഇത് ഗുജറാത്ത് വനം വകുപ്പിന് കീഴിലാണ്. 42 ദ്വീപോളം ചേര്‍ന്ന ഇതില്‍ ഭൂരിഭാഗവും പുറ്റുകളാല്‍ മൂടപ്പെട്ടതാണ്.
അപൂര്‍വവും വര്‍ണസമ്പന്നവുമായ ഈ അന്തര്‍ജല വനം മനോഹരമായ കാഴ്ചയാണ്. നിര്‍ഭാഗ്യവശാല്‍, എണ്ണശുദ്ധീകരണശാലകളും, സിമന്‍റ് ഫാക്ടറികള്‍ നടത്തുന്ന മണല്‍ഖനനവും, പവിഴഖനനവും യന്ത്രവല്‍കൃത ബോട്ടുകളില്‍ നടത്തുന്ന മീന്‍പിടിത്തവും ജലസാന്ദ്രത കൂട്ടന്നത് മൂലം ഈ സങ്കേതം ഇന്ന് ഭീഷണിയിലാണ്.



Click it and Unblock the Notifications