Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജയ്പൂര്‍ (ഒഡീഷ)

ജയ്പൂര്‍ - പ്രകൃതി സ്നേഹികളുടെ പറുദീസ

18

തെക്കന്‍ ഒഡീഷയിലെ രണ്ടാമത്തെ വലിയ നഗരമാണ് 'സിറ്റി ഓഫ് വിക്ടറി' എന്നറിയപ്പെടുന്ന ജയ്പൂര്‍. കോരുപുത് ജില്ലയിലാണ് ജയ്പൂര്‍ സ്ഥിതി ചെയ്യുന്നത്. ഇടതൂര്‍ന്ന വനങ്ങളും, വെള്ളച്ചാട്ടങ്ങളും, പുല്‍മൈതാനങ്ങളും, താഴ്വരകളും ചേര്‍ന്ന് മനോഹരമായ കാഴ്ചയാണ് ഈ ദേശം സഞ്ചാരികള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യുന്നത്.

ഇവിടെ ജീവിക്കുന്ന ജനങ്ങളില്‍ ഭൂരിഭാഗവും ഗോത്രവിഭാഗത്തില്‍ പെട്ടവരാണ്. കിഴക്കന്‍ പര്‍വ്വതനിരകളായ അരകു കുന്നുകള്‍ ജയ്പൂരിന്‍റെ മൂന്ന് ഭാഗങ്ങളും വലയും ചെയ്യുന്നു. അങ്ങനെ ഈ പ്രദേശത്തിന് യു എന്ന ഇംഗ്ലീഷ് അക്ഷരത്തിന്‍റെ രൂപം കൈവരുന്നു. ഇവിടം പ്രകൃതിസ്നേഹികളെ സംബന്ധിച്ചിടത്തോളം ശരിക്കും ഒരു സ്വര്‍ഗ്ഗം തന്നെയാണ്.

കാഴ്ചകള്‍

ശക്തി, ബാഗര, ദുദുമ തുടങ്ങിയ വലിയ വെള്ളച്ചാട്ടങ്ങള്‍ ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. മനോഹരമായ ഡിയോമാലി പര്‍വ്വതം, ഹരിതാഭയാര്‍ന്ന സുനാബേദ വന്യജീവി സങ്കേതം, കൊലാബ് നദി, ആകര്‍ഷകമായ കോരപുത് നഗരം എന്നിവ ജയ്പൂരിലെ പ്രധാന കാഴ്ചകളാണ്.

മാലിഗുരയിലെ ബ്രോഡ് ഗേജ് ടണല്‍, നന്ദ്പൂരിലെ ബട്രിസ സിംഹാസനം, ജയ്പൂര്‍ പാര്‍ക്ക്, ചെറുടൗണായ മിന്നജോല എന്നിവയും ജയ്പൂര്‍ ടൂറിസത്തില്‍ സ്ഥാനമുള്ളവയാണ്. ഇവ കൂടാതെ അനേകം പുരാതനമായ കൊട്ടാരങ്ങളും, കോട്ടകളും ജയ്പൂരിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു.

എങ്ങനെ എത്തിച്ചേരാം?

ജയ്പൂരില്‍ നിന്ന് 237 കിലോമീറ്റര്‍ അകലെയുള്ള വിശാഖപട്ടണത്താണ് അടുത്തുള്ള എയര്‍പോര്‍‌ട്ട്. യാത്രക്കാര്‍ക്ക് ബസിലോ, ട്രെയിനിലോ മനോഹരമായ പ്രകൃതി ദൃശ്യങ്ങളും, ആരകു പര്‍വ്വതങ്ങളും കണ്ട് ജയ്പൂരിലെത്താം.

സന്ദര്‍ശന യോഗ്യമായ കാലം

ശൈത്യകാലമാണ് ജയ്പൂര്‍ സന്ദര്‍ശനത്തിന് അനുയോജ്യം.

ജയ്പൂര്‍ (ഒഡീഷ) പ്രശസ്തമാക്കുന്നത്

ജയ്പൂര്‍ (ഒഡീഷ) കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജയ്പൂര്‍ (ഒഡീഷ)

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജയ്പൂര്‍ (ഒഡീഷ)

  • റോഡ് മാര്‍ഗം
    ഭുവനേശ്വര്‍, ബെര്‍ഹാംപൂര്‍, വിശാഖപട്ടണം, വിസയ നഗരം തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്ന് ഇങ്ങോട് ബസ് സര്‍വീസുകള്‍ ലഭ്യമാണ്. സമീപസ്ഥലങ്ങളില്‍ നിന്ന് ഓട്ടോ, ടാക്സി സേവനങ്ങളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വിശാഖപട്ടണത്ത് നിന്ന് കിരണ്ഡൂല്‍ എക്സ്പ്രസില്‍ കയറിയാല്‍ ഇവിടെയത്തൊം. അരക്കുതാഴ്വര അടക്കം മനോഹര സ്ഥലങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ ട്രെയിന്‍യാത്ര വേറിട്ട അനുഭവമായിരിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ജെയ്പോറില്‍ മുമ്പ് വിമാനത്താവളം ഉണ്ടായിരുന്നതാണെങ്കിലും ഇത് ഇപ്പോള്‍ വി.ഐ.പികള്‍ക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാറുള്ളൂ. 237 കിലോമീറ്റര്‍ അകലെയുള്ള വിശാഖപട്ടണവും 507 കിലോമീറ്റര്‍ അകലെയുള്ള ഭൂവനേശ്വറുമാണ് ഇവിടെയത്തൊന്‍ ആശ്രയിക്കാവുന്ന വിമാനത്താവളങ്ങള്‍. ഇവിടെ നിന്ന് ടാക്സി, ബസ് സൗകര്യങ്ങള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon

Near by City