Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഝജ്ജര്‍ » കാലാവസ്ഥ

ഝജ്ജര്‍ കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ഝജ്ജര്‍ യാത്രയ്ക്ക് ഏറ്റവും യോജിച്ചത്. അനുയോജ്യമായ കാലാവസ്ഥയ്ക്കൊപ്പം ഝജ്ജറിലെ പല ആഘോഷങ്ങളും നടക്കുന്ന സമയം കൂടിയാണിത്. മാര്‍ച്ചില്‍ ചൂട് കനത്തു തുടങ്ങുമെങ്കിലും നിരവധി സഞ്ചാരികള്‍ ഈ സമയത്ത് ഇവിടം സന്ദര്‍ശിക്കാറുണ്ട്.

വേനല്‍ക്കാലം

കനത്ത ചൂടാണ് വേനല്‍ക്കാലത്ത് ഝജ്ജറില്‍ അനുഭവപ്പെടുന്നത്.മാര്‍ച്ച് മുതല്‍ മെയ് വരെ നീണ്ടു നില്‍ക്കുന്ന ഈ കാലത്ത് താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാറുണ്ട്.ചൂടിനൊപ്പം ചൂടു നിറഞ്ഞ ഉഷ്ണക്കാറ്റും ഈ സമയത്ത് അസഹനീയമാണ്.

മഴക്കാലം

വേനലിന്‍റെ കാഠിന്യത്തില്‍ നിന്നുള്ള ആശ്വാസമാണ് ഝജ്ജറിന് മഴക്കാലം. ജൂണ്‍ മുതല്‍ ആഗസ്ത് വരെയാണ് ഇവിടത്തെ മഴക്കാലം.

ശീതകാലം

ഒക്ടോബറില്‍ തുടങ്ങി ജനുവരിയില്‍ അവസാനിക്കുന്ന മഞ്ഞുകാലമാണ് ഝജ്ജറില്‍ ഏറ്റവും നല്ല കാലാവസ്ഥ അനുഭവപ്പെടുന്ന സമയം. ഇക്കാലത്ത് താപനില 12 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.മഞ്ഞുകാലത്ത് രാത്രി സമയങ്ങളില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടാറുണ്ട്.