Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഝജ്ജര്‍

ഝജ്ജര്‍ - ദേശാടന പക്ഷികളുടെ അതിഥി മന്ദിരം

14

ഹരിയാനയിലെ 21 ജില്ലകളിലൊന്നായ ഝജ്ജര്‍ ജില്ല 1997 ജൂലൈ 15 ന് ഹരിയാനയിലെ തന്നെ രോഹ്തക്ക് ജില്ലയിലെ ചില ഭാഗങ്ങള്‍ മാറ്റി രൂപം കൊണ്ടതാണ്. ഹരിയാനയിലെ അറിയപ്പെടുന്ന മനുഷ്യാവകാശപ്രവര്‍ത്തകനായ ചാജു റാം നിര്‍മ്മിച്ചതുകൊണ്ട് ആദ്യകാലത്ത് ഈ പ്രദേശം ചാജുനഗര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഇത് മാറി പിന്നാട് ഝജ്ജര്‍ ആകുകയായിരുന്നു. അതേസമയം ഝാര്‍നഗര്‍ എന്ന പേരില്‍ നിന്നാണ് ഝജ്ജാര്‍ എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇവിടത്തെ നീര്‍ച്ചാലുകള്‍ മുഴുവനും മൈലുകളോളം സഞ്ചരിച്ച് നഗരത്തിലേക്ക് ഒരു സിങ്കിലേക്കെന്ന പോലെ ഒഴുകുന്നതു കൊണ്ടാണ് വെള്ളക്കുപ്പി എന്ന അര്‍ത്ഥം വരുന്ന ഝജ്ജര്‍ എന്ന പേര് ഈ നഗരത്തിന് കിട്ടിയതെന്നും കേള്‍ക്കുന്നുണ്ട്.

ഝജ്ജറിലെ വിനോദകേന്ദ്രങ്ങള്‍

പ്രകൃതിസ്നേഹികളായ സഞ്ചാരികള്‍ക്ക് ഝജ്ജര്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കുമെന്നുറപ്പ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും 3 മണിക്കൂര്‍ മാത്രം അകലെയുള്ള  ബിന്ദാവാസ് പക്ഷി സങ്കേതമാണ് ഝജ്ജറിലെ പ്രധാന ആകര്‍ഷണം. 1074 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ പക്ഷിസങ്കേതത്തിലേക്ക് 250 ലധികം ഇനങ്ങലില്‍ പെട്ട 35,000 തരം ദോശാടനക്കിളികള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി വരാറുണ്ട്. ഇവിടേക്കുള്ള വെള്ളമൊഴുക്ക നിയന്ത്രിക്കാനായി 12 കിലോമീറ്റര്‍ വരുന്ന മനുഷ്യനിര്‍മ്മിത ചിറയും ഈ പക്ഷിസങ്കേതത്തിന് ചുറ്റുമുണ്ട്.

ഇന്ത്യയിലെ എല്ലാം നഗരങ്ങളിലും ഒരു പ്രധാന ക്ഷേത്രമെങ്കിലും ഇല്ലാതിരിക്കില്ല. ഝജ്ജറിന്‍റെ കാര്യവും വത്യസ്തമല്ല.ബേരി നഗരത്തിലുള്ള ബേരി ക്ഷേത്രമാണ് ഝജ്ജറിലെ പ്രസിദ്ധമായ ആരാധനാലയം.പാണ്ഢവന്‍മാരുടെ കുടുംബദേവിയായ ഭീമേശ്വരിയാണ് ഇവിടത്തെ പ്രതിഷ്ഠ.കുക്ക്ദേവിയെന്നും ഈ ദേവതയ്ക്ക് വിളിപ്പേരുണ്ട്.കൌരവരുടെ അമ്മയായ ഗാന്ധാരിയുടെ ഒരിക്കല്‍ ഇവിടുത്തെ ബേരി മരം കടന്നുപോകുകയും ഇവിടെ ഒരു ക്ഷേത്രം സ്ഥാപിച്ചെന്നുമാണ് വിശ്വാസം.

വിവാഹജീവിതം മംഗളകരമാക്കുന്നതിനായി വിവിധ അനുഷ്ഠാനങ്ങള്‍ നടത്താന്‍ നിരവധി നവദമ്പതികള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാനെത്താറുണ്ട്. മനശാന്തി ആഗ്രഹിച്ചു വരുന്ന സഞ്ചാരികള്‍ക്ക് ഝജ്ജറിലെ ബുവാ വാല തടാകതീരത്തേക്ക് പോകാം. ഒരു ദുരന്ത പ്രണയത്തിന്‍റെ സ്മാരകമാണ് ഈ തടാകം. തിരക്കില്‍ നിന്നും മാറി ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന തടാകക്കര മനസ്സിന് സമാധാനം നല്‍കുന്ന കാഴ്ച്ചയാണ്.

ഗുരുകുല്‍ എന്ന സ്ഥലത്തെ പുരാവസ്തു മ്യൂസിയമാണ് ഝജ്ജറില്‍ എടുത്തു പറയാനാകുന്ന മറ്റൊരു കാഴ്ച്ച. മ്യൂസിയത്തിന്‍റെ ഇപ്പോഴത്തെ ഡയറക്ഠര്‍ കൂടിയായ ഒമാനന്ദ സ്വാമിയാണ് 1959 ല്‍ ഈ മ്യൂസിയം സ്ഥാപിച്ചത്.ഹരിയാനയിലെ ഏറ്റവും വലിയ മ്യൂസിയവും ഇത് തന്നെ.പുരാതനകാലത്തെ വിഗ്രഹങ്ങളും നാണയങ്ങളും മറ്റുമാണ് ഈ മ്യൂസിയത്തിലെ പ്രധാന കാഴ്ച്ച.

ഝജ്ജര്‍ പ്രശസ്തമാക്കുന്നത്

ഝജ്ജര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഝജ്ജര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഝജ്ജര്‍

  • റോഡ് മാര്‍ഗം
    രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും ദേശീയപാത വഴി 72 കിലോമീറ്റര്‍ റോഡുവഴി യാത്രചെയ്തും സഞ്ചാരികള്‍ക്ക് ഝജ്ജറിലെത്താം. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഝജ്ജറിലേക്ക് സര്‍ക്കാര്‍ബസ്സുകളും സ്വകാര്യബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    റോഹ്ത്തക്ക് റെയില്‍വേ സ്റ്റേഷനാണ് ഝജ്ജറിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം റോഹ്ത്തക്കിലേക്ക് സര്‍വ്വീസുകളുണ്ട്. റോഹ്ത്തക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ ഝജ്ജറിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനമാര്‍ഗ്ഗം ഝജ്ജറിലെത്തേണ്ടവര്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ മതിയാകും. ഡല്‍ഹിയില്‍ നിന്നും 62 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഝജ്ജറിലെത്താം. ഇതുവഴി ടാക്സികളും ബസ്സുകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat