Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജലവാര്‍ » കാലാവസ്ഥ

ജലവാര്‍ കാലാവസ്ഥ

ശീതകാലമാണ് ജലവാര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ് വേനല്‍ക്കാലം. താരതമ്യേന നല്ല ചൂടനുഭവപ്പെടുന്ന ഈ സമയത്ത് 27 ഡിഗ്രിക്കും 42  ഡിഗ്രിക്കും ഇടയിലാണ് താപനില. മെയ്‌ മാസത്തിലാണ് ഏറ്റവും കടുത്ത വേനലനുഭവപ്പെടുന്നത്.

മഴക്കാലം

ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്നു. പൊതുവെ വളരെ മിതമായ കാലാവസ്ഥയാണ് ആ സമയത്തിവിടെ അനുഭവപ്പെടാറുള്ളത്. 30 ഡിഗ്രിയാണ് മഴക്കാലത്തെ താപനില.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശീതകാലത്ത് സാമാന്യം സുഖകരമായ കാലാവസ്ഥയാണിവിടെ. 25 ഡിഗ്രിക്കും 10  ഡിഗ്രിക്കും ഇടയിലാണ് ശീതകാലത്തെ താപനില.