Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജലവാര്‍

ചരിത്ര നഗരക്കാഴ്ചകള്‍ തേടി ജലവാറിലേക്ക്‌

19

ചരിത്രത്തിന്റെ മണ്ണടിഞ്ഞ ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര. വിനോദവും വിജ്ഞാനവും കൈ കോര്‍ക്കുന്ന അപൂര്‍വ്വ സുന്ദരമായ അനുഭവമാണ് ജലവാറിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്‌. രാജസ്ഥാന്റെ തെക്ക് കിഴക്കായുള്ള ഹടോതി മേഖലയിലാണ് ചരിത്രനഗരമായ ജലവാര്‍ സ്ഥിതി ചെയ്യുന്നത്.

രാജസ്ഥാനിലെ കോട്ട ഡിവിഷനിലുള്ള ഈ ജില്ല ഏതാണ്ട് 6928 കിലോമീറ്ററോളം വിശാലമായി പരന്നു കിടക്കുന്നു. ഇവിടുത്തെ ഭരണതലസ്ഥാനം കൂടിയാണ് ജലവാര്‍. ബ്രിജ് നഗര്‍ എന്ന് കൂടി പേരുള്ള ജലവാറിന്റെ വടക്ക് കിഴക്കായി ബാരന്‍ ജില്ലയും തെക്ക് പടിഞ്ഞാറായി കോട്ട ജില്ലയുമാണ്‌ അതിരുകള്‍ തീര്‍ക്കുന്നത്.

ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

എ ഡി 1791ല്‍ കോട്ട ജില്ലയിലെ ദിവാനായിരുന്ന ജലാ സലിം സിങ്ങാണ് ഇവിടെ ഇങ്ങനെയൊരു നഗരം നിര്‍മ്മിച്ചത്. മറാത്ത ആക്രമണങ്ങളെ തടയാന്‍ മുന്‍കരുതലെന്നോണം ഒരു പട്ടാള കേന്ദ്രമെന്ന നിലയിലിതിനെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്‌ഷ്യം . പിന്നീട് വന്ന ബ്രിട്ടീഷുകാര്‍ ഇവിടത്തെ ഭരണം ജാല സിംഗിന്റെ കൊച്ചു മകനായ ജാല മദന്‍ സിംഗിനെ ഏല്‍പ്പിച്ചു. 1838 മുതല്‍ 1845 വരെ ഭരിച്ച അദ്ദേഹം ജലവാറിന്റെ പ്രഥമ ഭരണാധികാരിയായി അറിയപ്പെടുന്നു.

കോട്ടകളും ഗുഹാക്ഷേത്രങ്ങളും

ജലവാറിലെത്തുന്ന സഞ്ചാരികള്‍ ആദ്യം ഓടിയെത്തുന്നതു ജലവാര്‍ കോട്ടയിലേക്കാണ്. അത്ര മാത്രം പ്രശസ്തമാണ് ഇവിടുത്തെ കൊടിയടയാളം പോലെ നിലനില്‍ക്കുന്ന ഈ കൂറ്റന്‍ കോട്ടകള്‍. ഇതിനു ഗര്‍ഹ് പാലസ് എന്ന മറ്റൊരു പേരുമുണ്ട്.100 അടിയോളം ഉയരമുള്ള സുര്യ ക്ഷേത്രം ഇവിടുത്തെ പ്രധാന ആകര്‍ഷണീയതയാണ്. മനോഹരമായി കൊത്തിയെടുത്ത രൂപസൗകുമാര്യം തുളുമ്പുന്ന ശില്‍പങ്ങള്‍ സഞ്ചാരികളില്‍ വിസ്മയം നിറക്കുന്നു. എല്ലാ വശവും മതിലുകളാല്‍ ചുറ്റപ്പെട്ട ഈ നഗരത്തിന്റെ അരികിലൂടെയാണ് ചന്ദ്രഭാഗ നദി ഒഴുകുന്നത്.

ചന്ദ്രഭാഗ നദിക്കരയില്‍ തന്നെ ഒട്ടനേകം ക്ഷേത്രങ്ങളുണ്ട്‌. 6 ഉം 14 ഉം നുറ്റാണ്ടിനിടയില്‍ നിര്‍മ്മിക്കപ്പെട്ട ഇവയെല്ലാം തന്നെ ബൈഗോണ്‍ കാലഘട്ടത്തിലെ ശില്‍പികളുടെ കരവിരുത് ഉയര്‍ത്തിക്കാട്ടുന്നവയാണ് . പദ്മനാത് ക്ഷേത്രം,ശ്രീ ദ്വാര്‍കദിഷ് ക്ഷേത്രം, ശാന്തിനാഥ് ജെയിന്‍ ക്ഷേത്രം എന്നിവയാണ് ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ചിലത്.

അപൂര്‍വ്വങ്ങളായ ഒട്ടനേകം കാഴ്ചകള്‍ സഞ്ചാരികളെ വരവേല്‍ക്കുന്നു ഇവിടെ ജലവാറില്‍. ഇവിടെയുള്ള ബുദ്ധ ഗുഹകളും ശില്പങ്ങളും കാണാനായി തന്നെ യാത്രികരുടെ നല്ല തിരക്കനുഭവപ്പെടാറുണ്ട്. അതി സൂക്ഷ്മമായ ശില്‍പകലാ നിപുണതയാണ്  ഇവയിലൊക്കെ വെളിവാകുന്നത്.  ഭീംസാഗര്‍ ഡാം,ജെയിന്‍ ശ്വേതാംബര്‍ നാഗേശ്വര്‍ പാര്‍ശ്വനാഥ് ക്ഷേത്രം,ഉണ്‍ഹേല്‍,ഗവണ്മെന്റ് മ്യൂസിയം തുടങ്ങിയവയാണ്  മറ്റു പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍. പൌരാണിക കാലത്തെ നാണയങ്ങള്‍,ലിഖിതങ്ങള്‍,വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയൊക്കെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള അര്‍ഥനാരീശ്വര വിഗ്രഹം മുമ്പൊരിക്കല്‍ മോസ്കോവിലെ ഒരു പ്രദര്‍ശനത്തില്‍ വച്ചിട്ടുണ്ട് .

ഗഗ്രോന്‍ ഫോര്‍ട്ട്‌ ,അതിശയ് ജെയിന്‍ ക്ഷേത്രം ,ദാല്‍ഹാന്‍ പൂര്‍,മനോഹര്‍ താന ഫോര്‍ട്ട്‌,ഗന്‍ഗ്ധര്‍ ഫോര്‍ട്ട്‌ എന്നിങ്ങനെ ചുറ്റി നടന്നു കാണാനായി ഒത്തിരിയധികം സ്ഥലങ്ങളുണ്ടിവിടെ.

ചുറ്റുമുള്ള മറ്റു പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം വളരെയെളുപ്പം യാത്രികര്‍ക്ക് ജലവാറിലേക്കെത്തിച്ചേരാം . 82 കിലോമീറ്റര്‍ അകലെ കോട്ട എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ ഇങ്ങോട്ടേക്ക് ധാരാളം വിമാന സര്‍വീസുകളുണ്ട്. ട്രെയിനില്‍ വരുന്നവര്‍ക്ക് 25 കിലോമീറ്റര്‍  അകലെയുള്ള റാംഗന്ജ് മാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ടാക്സി പിടിച്ചു ജലവാറിലേക്കെത്താം. പിന്നെ ബുന്ദി,കോട്ട,ജയ്പൂര്‍ ഇവിടുന്നെല്ലാം ധാരാളം ബസ്‌ സര്‍വീസുകളുമുണ്ട് ഇങ്ങോട്ടേക്ക്.

കാലാവസ്ഥ

27 ഡിഗ്രിക്കും 42  ഡിഗ്രിക്കും ഇടയിലാണ് വേനല്‍ക്കാലത്തെ താപനില. കടുത്ത ചൂടനുഭവപ്പെടുന്നത് കൊണ്ട് തന്നെ ആ സമയത്തെ യാത്ര കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. മഴക്കാലത്ത്‌ താപനില താഴ്ന്നു ഏകദേശം 30 ഡിഗ്രിയില്‍ എത്തും. താരതമ്യേന സുഖപ്രദമായ കാലാവസ്ഥയാണ് ശീതകാലത്ത്.   25 ഡിഗ്രിക്കും 10  ഡിഗ്രിക്കും ഇടയില്‍ താപനിലയുള്ള ശീതകാലമാണ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയം.

ജലവാര്‍ പ്രശസ്തമാക്കുന്നത്

ജലവാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജലവാര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ജലവാര്‍

 • റോഡ് മാര്‍ഗം
  ബുന്ദി,കോട്ട,ജയ്പൂര്‍ ഇവിടുന്നെല്ലാം ധാരാളം ബസ്‌ സര്‍വീസുകളുണ്ട് ജലവാറിലേക്ക്. സര്‍ക്കാര്‍ ബസുകളോടൊപ്പം തന്നെ ധാരാളം പ്രൈവറ്റ് ബസുകളും ഇവിടേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ട്രെയിനിലാണ് വരുന്നതെങ്കില്‍ 25 കിലോമീറ്റര്‍ അകലെയുള്ള റാംഗന്ജ് മാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാം. അവിടുന്ന് ടാക്സി പിടിച്ചു ജലവാറിലേക്കെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  വിമാനമാര്‍ഗം 82 കിലോമീറ്റര്‍ അകലെയുള്ള കോട്ട എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ എങ്ങോട്ടേക്ക് വിമാന സര്‍വീസുകളുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് എങ്ങോട്ടേക്ക് ടാക്സി കിട്ടും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Dec,Mon
Return On
07 Dec,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
06 Dec,Mon
Check Out
07 Dec,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
06 Dec,Mon
Return On
07 Dec,Tue