ഉത്തര്‍പ്രദേശ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്‍റാണ് പ്രശസ്തമായ ഝാന്‍സി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി അവസാനവാരം മുതല്‍ മാര്‍ച്ച് ആദ്യം വരെയാണ് ഝാന്‍സി മഹോത്സവം നടക്കുന്നത്. ഇവിടത്തെ സംസ്‌കാരവും, ആചാരങ്ങളും ജീവിതരീതിയും എല്ലാം മനസിലാക്കാന്‍ ഝാന്‍സി മഹോത്സവം സഹായിക്കും.
ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിന് സമീപത്തായി വൈകുന്നേരത്തോടെയാണ് ഝാന്‍സി മഹോത്സവത്തിലെ പ്രധാന പരിപാടികള്‍ നടക്കുന്നത്. രംഗോളി, മെഹന്ദി തുടങ്ങിയ മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നു. .



Click it and Unblock the Notifications