മഹോബ - ഉത്സവങ്ങളുടെ നഗരം

ഹോം » സ്ഥലങ്ങൾ » മഹോബ » ഓവര്‍വ്യൂ

ഉത്തര്‍പ്രദേശിലെ ഈ ചെറിയ ജില്ലക്ക് ഉജ്വലമായ ചരിത്രമാണുള്ളത്. ഖുജുരാവോവുമായി സാംസ്കാരിക വേരുള്ള മഹോബ ബുണ്ടേല്‍‍ഖണ്ട് മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ചന്ദ്ര ഭരണകാലത്ത് നിര്‍മിച്ച പ്രതിമകളും നിരവധി ഗുഹകളും ഇവിടെയുണ്ട്. പത്താം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ട് വരെ ബുണ്ടേല്‍ഖണ്ട് പ്രദേശം അടക്കി വാണിരുന്ന ചന്ദേല്‍രജ്പുത്തന്‍മാരുടെ തലസ്ഥാനമായിരുന്നു ഈ സ്ഥലം.

മഹോല്‍സവ നഗരം എന്ന വാക്കില്‍ നിന്നാണ് മഹോബ എന്ന നാമം വന്നത്,മഹോബക്ക് ചുറ്റുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ താല്‍പര്യജനകമായ നിരവധി സ്മാരകങ്ങളും കെട്ടിടങ്ങളും മതകേന്ദ്രങ്ങളും അടങ്ങിയ സ്ഥലമാണ് മഹോബ. താണ്ഡവനൃത്തമാടുന്ന ശിവവിഗ്രഹമുള്ള ശിവക്ഷേത്രമാണ് ഗുഖാര്‍ മലനിരകളിലുള്ള ശിവക്ഷേത്രത്തിലുള്ളത്.

മാദന്‍ സാഗര്‍ തടാകത്തിലെ ദ്വീപില് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലും നിരവധി ഭക്തരെത്താറുണ്ട്. രാഹില സാഗര്‍ തടാകത്തിന് പടിഞ്ഞാറ് വശത്തായി ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച സൂര്യക്ഷേത്രവുമുണ്ട്. ഹിന്ദു,ജൈന,ബുദ്ധമതങ്ങളുമായി ബന്ധപ്പെട്ട നിരവധി ക്ഷേത്രങ്ങളുള്ള ഗോഖാര്‍ പര്‍വതവും ചന്ദ്രികാ ദേവീക്ഷേത്രവും സന്ദര്‍ശിക്കേണ്ടതാണ്.

Please Wait while comments are loading...