മണ്ഡോര്‍ പാതയിലുള്ള ഈ ക്ഷേത്രം 1812ലാണ് നിര്‍മ്മിച്ചത്. അതിമനോഹരമായ ഈ ക്ഷേത്രം ജോധ്പൂര്‍ നഗരത്തില്‍നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍മാത്രം അകലെയാണ്. ഈ ക്ഷേത്ര ഭിത്തികളും, ക്ഷേത്രത്തിനകത്തുള്ള മനോഹരങ്ങളായ 84 സ്തൂപങ്ങളും വിവിധ യോഗാസനങ്ങളുടേയും മറ്റും അതിമനോഹരവും വിദഗ്ധവുമായ കൊത്തുപണികളാല്‍ സമ്പന്നമാണ്.