Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദേഷ്‌നോക്

ദേഷ്‌നോക് എന്ന ആരാധനാകേന്ദ്രം

10

ഒട്ടകങ്ങളുടെ നാടായ രാജസ്ഥാനിലെ ബികാനര്‍ ജില്ലയിലുള്ള ഒരു ചെറു ഗ്രാമമാണ് ദേഷ്‌നോക്. പത്ത് ചെറുഗ്രാമങ്ങളുടെ കോണുകള്‍ ഒന്നിക്കുന്ന ഇടമായതിനാലാവണം പത്ത് കോണുകള്‍ എന്നര്‍ത്ഥം വരുന്ന ദസ് നോക് എന്നാണ് ഈ ഗ്രാമം മുമ്പ് അറിയപ്പെട്ടിരുന്നത്. ബികാനര്‍ പട്ടണത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ദേഷ്‌നോക് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ കര്‍ണിമാതാ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. ഒരുപാട് ഉത്സവങ്ങള്‍ക്കും പേരുകേട്ടതാണ് ഈ ചെറുഗ്രാമം.

മൂഷികപൂജ

ടൂറിസ്റ്റുകളെ പലപ്പോഴും ആകര്‍ഷിക്കുന്ന ഇന്ത്യയിലെ ആരാധനാവൈചിത്ര്യത്തിന് നല്ലൊരു ദാഹരണമാണ് ഈ ഗ്രാമം. എലികള്‍ ആരാധനാമൂര്‍ത്തികളായ ഈ പുണ്യകേന്ദ്രം റാറ്റ് ടെമ്പ്ള്‍ അഥവാ മൂഷികക്ഷേത്രം എന്നും അറിയപ്പെടുന്നു. ദുര്‍ഗാദേവിയുടെ ഒരു അവതാരമായ കര്‍ണിമാതാ ദേവിയും ഇവിടെ പൂജിക്കപ്പെടുന്നു. ബികാനര്‍ വംശജരുടെ കുലദേവതയാണ് കര്‍ണിമാത ദേവി.

ഇരുപതാം നൂറ്റാണ്ടില്‍ ഗംഗാ സിങ് മഹാരാജാവാണ് ഈ ക്ഷേത്രം പണിതത്. ഏകദേശം ഇരുപതിനായിരത്തോളം എലികളുടെ വിഹാരകേന്ദ്രമാണ് ഈ കോവില്‍. 'കബാസ്' എന്ന പേരിലറിയപ്പെടുന്ന ഈ എലികള്‍ ദേവിയുടെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രാണവാഹകരാണെന്ന പുണ്യസങ്കല്പം ദേഷ്‌നോക്ള്‍ നിവാസികള്‍ വെച്ചുപുലര്‍ത്തുന്നു. അതുകൊണ്ട് തന്നെ വളരെ ഭക്ത്യാദരവോടെയാണ് ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ ഇവയെ വണങ്ങുന്നത്

അനുപമമായ ശൈലിയില്‍ വെണ്ണക്കല്ലില്‍ ചെയ്തുവെച്ചിരിക്കുന്ന കൊത്തുപണികള്‍ കര്‍ണി മാതാ ക്ഷേത്രത്തിന്റെ ശില്പവേലയ്ക്ക് അനന്യ ചാരുത നല്‍കുന്നു. വര്‍ഷത്തില്‍ രണ്ടുതവണയായ് ആഘോഷിക്കുന്ന കര്‍ണിമാതാ മഹോത്സവത്തിന് നാടിന്റെവിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം വിശ്വാസികള്‍ ഇവിടെ എത്തിച്ചേരുന്നു. മാര്‍ച്ച്, ഏപ്രില്‍, സെപ്തംബര്‍  ഒക്‌റ്റോബര്‍ മാസങ്ങളിലായാണ് ഈ ഉത്സവം കൊണ്ടാടുന്നത്. ദേഷ്‌നോകിലെ തന്നെ മറ്റൊരുത്സവമാണ് ഗംഗാവുര്‍ ഉത്സവം. ഗൌരിമാത ദേവിയുടെ പ്രീതിക്കായ് ദേഷ്‌നോകിലെ സ്ത്രീകളാണ് പ്രധാനമായും ഇത് ആഘോഷിക്കുന്നത്. മാര്‍ച്ച് മാസമാണ് ഇതിന്റെ സമയം.

എത്തിച്ചേരാന്‍

വ്യോമ, റെയില്‍, റോഡുകള്‍ വഴി ദേഷ്‌നോകില്‍ അനായാസം എത്തിച്ചേരാം. ദേഷ്‌നോകിനോട് ഏറ്റവും അടുത്തുള്ള ഡൊമസ്റ്റിക്ള്‍ എയര്‍പോര്‍ട്ട് ജോധ്പൂരിലേതാണ്. പുറം നാടുകളിലേക്ക് പോയ് വരാന്‍ ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും സമീപസ്ഥം. ഇവിടെനിന്ന് കൊല്‍കത്ത, ചെന്നൈ, ബംഗളുരു, മുംബൈ എന്നീ പ്രമുഖ നഗരങ്ങളിലേക്ക് ദൈനംദിന വിമാന സര്‍വ്വീസുകളുണ്ട്. ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ജോധ്പൂരിലെ റെയില്‍വെ സ്‌റ്റേഷനിലേക്ക് ട്രെയിനുകള്‍ ലഭ്യമാണ്. ഇവിടെനിന്ന് ജയ്പൂര്‍, ചുരു, ഡല്‍ഹി, കല്‍ക്ക, ഹൌറ, ഭട്ടിന്‍ഡ എന്നിവിട ങ്ങളിലേക്ക് മുടങ്ങാതെ ട്രെയിനുകളുണ്ട്.

ബസ് യാത്രികര്‍ക്കായി ധാരാളം നഗരങ്ങളില്‍ നിന്ന് ബികാനര്‍ സിറ്റിയിലേക്ക് ഒരുപാട് സര്‍വ്വീസുകളുണ്ട്. ആഗ്ര, ഡല്‍ഹി, അജ്മീര്‍, ജോധ്പൂര്‍, അഹമദാബാദ്, ജയ്പൂര്‍, ജയ്‌സാല്‍മര്‍, ജുന്‍ജുനു, ഉദയ്പൂര്‍, ബാര്‍മര്‍, കോത്ത എന്നീ പ്രമുഖ നഗരങ്ങളില്‍ നിന്നും പ്രാന്തപ്രദേശങ്ങളില്‍ നിന്നും ബികാനര്‍ പട്ടണത്തിലേക്ക് ബസ്സുകള്‍ ലഭ്യമാണ്. ബികാനര്‍ ടൗണില്‍ നിന്ന് ടാക്‌സികള്‍ വഴി സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ ദേഷ്‌നോകിലെത്തിച്ചേരാം.

കാലാവസ്ഥ

കഠിനമായ കാലാവസ്ഥയാണ് ഈ ചെറുഗ്രാമത്തില്‍ വര്‍ഷം മുഴുവന്‍ അനുഭവപ്പെടുന്നത്. ചുട്ടുപൊള്ളുന്ന വേനലും മരവിപ്പിക്കുന്ന തണുപ്പും ദേഷ്‌നോകിന്റെ പ്രത്യേകതയാണ്. നവംബറിനും ഫെബ്രുവരിക്കുമിടയിലെ സാമാന്യം ഭേദപ്പെട്ട കാലാവസ്ഥയില്‍ ദേഷ്‌നോക്ള്‍ സന്ദര്‍ശിക്കുവാനാണ് സഞ്ചാരികള്‍ ഏറെയും ഇഷ്ടപ്പെടുന്നത്.

ദേഷ്‌നോക് പ്രശസ്തമാക്കുന്നത്

ദേഷ്‌നോക് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദേഷ്‌നോക്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ദേഷ്‌നോക്

 • റോഡ് മാര്‍ഗം
  ടൂറിസ്റ്റുകള്‍ക്ക് ബികാനറിലെത്താന്‍ ബസ്സ് സൌകര്യം വേണ്ടുവോളമുണ്ട്. രാജസ്ഥാന്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും ആഢംബര സ്വകാര്യ ബസ്സുകളും ദില്ലി, ആഗ്ര,ജോധ്പൂര്‍, അജ്മീര്‍, ജയ്പൂര്‍, അഹമദാബാദ്, ജുന്‍ജുനു, ബാര്‍മര്‍, ജയ്‌സാല്‍മര്‍, ഉദയ്പൂര്‍,കോത്ത എന്നീ അനവധി നഗരളില്‍ നിന്നും ബികാനറിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.ബികാനറില്‍ നിന്ന് ദേഷ്‌നോകിലേക്ക് ടാക്‌സികള്‍ ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ദേഷ്‌നോകിലെ ഉദ്ദിഷ്ട സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതാണ് ഇവിടത്തെ റെയില്‍വെ സ്‌റ്റേഷന്‍. രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ദേഷ്‌നോകിനെ ബന്ധിപ്പിക്കുന്നതില്‍ ഈ സ്‌റ്റേഷന്‍ വലിയ പങ്ക്! വഹിക്കുന്നു. എങ്കിലും ഇന്ത്യയിലെ മറ്റുപ്രമുഖ നഗരങ്ങളായ ജയ്പൂര്‍, ചുരു, ജോധ്പൂര്‍, കല്‍ക്ക, ദില്ലി,ഹൌറ, ഭട്ടിണ്ട എന്നിവിടങ്ങളില്‍ നിന്ന് തുടര്‍ച്ചയായി സര്‍വ്വീസുകളുള്ള ജോധ്പൂരിലെത്തുകയും അവിടെനിന്ന് ാക്‌സികള്‍ വഴി ദേഷ്‌നോകില്‍ എത്തിച്ചേരുന്നതുമാവും യാത്രികര്‍ക്ക് കൂടുതല്‍ എളുപ്പം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ജോധ്പൂരാണ് ദേഷ്‌നോകിനോട് ഏറ്റവും അടുത്തുള്ള ഉള്‍നാടന്‍ സര്‍വ്വീസ് എയര്‍പോര്‍ട്ട്. വിദേശത്ത്‌നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡൊമസ്റ്റിക്ള്‍ സര്‍വ്വീസ് വിമാനങ്ങള്‍ വഴി ജോധ്പൂരിലെത്താം. ജോധ്പൂരില്‍ നിന്ന് യാത്രികര്‍ക്ക് ദേഷ്‌നോകിലേക്ക് മിതമായ നിരക്കില്‍ ടാക്‌സികള്‍ ലഭിക്കും. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ കൊല്ക്കത്ത, ചെന്നൈ, ബംഗളുരു, മുംബൈ എന്നിവിട ങ്ങളിലേക്ക് ദില്ലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നിരന്തരം സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Jan,Fri
Return On
28 Jan,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Jan,Fri
Check Out
28 Jan,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Jan,Fri
Return On
28 Jan,Sat