Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജുബ്ബാല്‍

ജുബ്ബാല്‍ - അരുവികളുടെയും രാജമന്ദിരങ്ങളുടെയും നാട്

7

ഹിമാചല്‍ പ്രദേശിലെ ജലസമൃദ്ധമായ പബ്ബാര്‍ നദീതീരം സഞ്ചാരികള്‍ക്കായി ഒരുക്കി വച്ചിരിക്കുന്നത്  കാഴ്ചയുടെ ഉല്‍സവം തന്നെയാണ്. പബ്ബാര്‍ നദിയുടെ  എല്ലാ പ്രൗഢിയും അതിന്‍െറ പാരമ്യത്തില്‍ ദര്‍ശിക്കണമെങ്കില്‍ ജുബ്ബാലില്‍ തന്നെ എത്തണം. 288 ചതുരശ്രമൈല്‍ വിസ്തൃതിയില്‍ പ്രകൃതി വശ്യത സമുദ്രനിരപ്പില്‍ നിന്ന് 1901 മീററര്‍ ഉയരത്തില്‍ പകര്‍ത്തിവെച്ചരിക്കുന്നു ജുബ്ബാല്‍.

ചരിത്രം

1814 മുതല്‍ 1816 വരെ തുടര്‍ന്ന പ്രസിദ്ധമായ ഗൂര്‍ഖാ യുദ്ധത്തിന് ശേഷമാണ് പ്രദേശം സന്തന്ത്രരാജ്യമായി മാറിയത്.  കരം ചന്ദ് രാജാവാണ് ജൂബ്ബാലിന്‍െറ നാഥനെന്ന് ചരിത്രം പറയുന്നു.  എന്നാല്‍ 1948 ഏപ്രില്‍ 15ന് ദിഗ് വിജയ് സിങിന്‍െറ ഭരണകാലത്ത് പ്രദേശം ഇന്ത്യാമഹാരാജ്യത്തില്‍ ലയിച്ചു

ആപ്പിള്‍ മരങ്ങളും കൊട്ടാരവും

തുടുത്ത ആപ്പിള്‍ മരങ്ങളും ദേവദാരുക്കാടുകളും ഇടതിങ്ങി നില്‍ക്കുന്ന മലഞ്ചരിവുകളാണ് ജുബ്ബാലിന്‍െറ ആകര്‍ഷണീയത. ഒപ്പം പബ്ബാര്‍ നദീ സ്രോതസ്സായ ചന്ദ്രനഹാന്‍ തടാകസമീപത്തെ വിസ്മയക്കാഴ്ചകളും അവിടത്തെ മീന്‍പിടിത്തവും  സന്ദര്‍ശകര്‍ക്ക് നല്‍കുന്ന വിരുന്നും ചെറുതല്ല.  ഗതകാല സ്മരണകളിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടു പോകുന്ന ജുബ്ബാല്‍ കൊട്ടാരക്കാഴ്ചകള്‍ ആര്‍ക്കാണ് മറക്കാനാവുക. റാണമാര്‍ രാജപ്രൗഡിയോടെ വസിച്ചിരുന്ന ജുബ്ബാല്‍ കൊട്ടാരം ഭൂതകാല സ്മരണകളിലേക്ക് വെളിച്ചം വീശുന്നതാണ്.

ഹത്കേശ്വരി ക്ഷേത്രം

മഹാഭാരത ഇതിഹാസനായകരായ പാണ്ഡവര്‍ പണിതതെന്ന് കരുതപ്പെടുന്ന ഒരു ക്ഷേത്രവും ജുബ്ബാലിലുണ്ട്. ഹത്കേശ്വരി ക്ഷേത്രം.  എന്തായാലും 800 എഡിക്കും 1000 എഡിക്കും ഇടയില്‍ നിര്‍മിച്ചതാണ് ക്ഷേത്രമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 19 ാം നൂറ്റണ്ടില്‍ ജൂബ്ബാല്‍ രാജാവ് അമ്പലം പുതുക്കിപ്പണിതതായും ചരിത്രരേഖകളില്‍ കാണാം. പഗോഡരീതിയില്‍ ബഹുനിരകളോട് കൂടിയ ടവര്‍ മാതൃകയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഹതകേശ്വരി ദേവിയാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഇത് കൂടാതെ വേറെ അഞ്ച് ദേവകളുടെയും പ്രതിഷ്ഠയുമുണ്ട്. പുതുക്കലിന് മുമ്പുള്ള അതേ രീതിയില്‍ തന്നെ ദേവീ വിഗ്രഹം നിലനിര്‍ത്തിയിരിക്കുന്നു. ദിവസവും പ്രദേശവാസികളുടെ ഐശ്വര്യത്തിനുവേണ്ടി ആരതി നടക്കാറുണ്ട് ഇവിടെ.

ഉത്സവങ്ങള്‍

ജൂലൈയില്‍ നടത്തുന്ന ‘രാംപുര്‍ ജതര്‍ ’ഉത്സവവും ‘ഹെമിസു’മാണ് ഇവിടത്തെ പ്രധാന ഉല്‍സവങ്ങള്‍. ഇതില്‍ ഹെമിസ് ആഘോഷം തിബത്തന്‍ ബുദ്ധമതത്തിലെ പ്രധാന ഗുരുക്കളിലൊരാളായ ഗുരു പദ്മസംഭവയുടെ സ്മരണക്കാണ് നടത്തുന്നത് . ‘സിംഹഗര്‍ജന ഗുരു’ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

ജുബ്ബാല്‍ പ്രശസ്തമാക്കുന്നത്

ജുബ്ബാല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജുബ്ബാല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജുബ്ബാല്‍

  • റോഡ് മാര്‍ഗം
    ആഭ്യന്തരബസ് സര്‍വീസുകള്‍ കൂടാതെ ഷിംലയില്‍ നിന്ന് സ്വകാര്യ ലക്ഷ്വറി ബസുകളും ജുബ്ബാലിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഷിംല റെയില്‍ വേസ്റ്റേഷനിലിറങ്ങി ടാക്സി വഴിയും ജുബ്ബാലിലത്തൊം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ജുബ്ബാല്‍ ഹട്ടി വിമാനത്താവളമാണ് ജുബ്ബാലിനോട് ചേര്‍ന്ന വിമാനത്താവളം. മതിയായ യാത്രാസൗകര്യങ്ങള്‍ ഈ വിമാനത്താവളം വഴി ലഭ്യമല്ലാത്തതിനാല്‍ ഷിംല എയര്‍പോര്‍ട്ടിനെ ആശ്രയിക്കുന്നതായിരിക്കും സന്ദര്‍ശകര്‍ക്ക് ഉചിതം. ഷിംലയില്‍ നിന്ന് 107 കിലോമീറ്ററാണ് ജുബ്ബാലിലേക്കുള്ള ദൂരം. ഡെഹ്റാഡൂണ്‍,മുംബൈ,ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ നിന്ന് ഷിംലയിലേക്ക് നിരവധി വ്യോമ സര്‍വീസുകളുണ്ട്. ഏകദേശം 2000 രുപ നല്‍കിയയാല്‍ ഷിംലയില്‍ നിന്ന് ടാക്സി വഴി ജുബ്ബാലിലത്തൊം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri