ഊപര്‍കോട്ടിലുള്ള പടി കിണറുകളാണിവ. മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി ഒറ്റയായ പാറകളിലാണ് ഇവയോരോന്നും തുരന്നുണ്ടാക്കിയിട്ടുള്ളത്. പുറമെ നിന്ന് സാമഗ്രികളൊന്നും തന്നെ ഇതിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടില്ല. ആദി-കാദി വാവ് 9 തട്ടുകളുള്ള ആഴമേറിയ കിണറാണ്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇത് പണിതത്. ഈ പേരിനുപുറകില്‍ ഒരു കഥയുണ്ട്.
കിണര്‍ കുഴിക്കാന്‍ രാജാവ് ആവശ്യപ്പെട്ടെങ്കിലും എത്ര ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കണ്ടില്ല. രണ്ട് കന്യകകളെ ബലി നല്‍കിയാല്‍ കിണറില്‍ വെള്ളമുണ്ടാകുമെന്ന് കൊട്ടാര പുരോഹിതന്‍ അരുളി. ആദിയും കാദിയുമായിരുന്നു അതിനായ് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഹതഭാഗ്യര്‍. അവരെ ബലി നല്‍കുകയും ഒടുവില്‍ പുരോഹിതന്‍ പ്രവചിച്ച പോലെ കിണറില്‍ വെള്ളം ഉല്‍ഭൂതമാവുകയും ചെയ്തു. ആദിയും കാദിയും കൊട്ടാരത്തിലേക്ക് പതിവായി വെള്ളം കോരുന്ന ഭൃത്യരാവാനും സാദ്ധ്യതയുണ്ട്.
ഏതായാലും ഇവിടെയെത്തുന്ന വിശ്വാസികള്‍ ഈ കന്യകകളുടെ ത്യാഗസ്മരണയ്ക്കായ് അടുത്തുള്ള മരത്തിന്‍റെ കൊമ്പുകളില്‍ വസ്ത്രവും വളകളും തൂക്കിയിടുന്നു.
നവഘന്‍ കുവോ
1026 ഏ.ഡി യിലോ അതിനുമുമ്പോ പണിതതാണ് ഈ പടികിണര്‍ എന്ന് അനുമാനിക്കപ്പെടുന്നു. 52 മീറ്ററോളം നീളത്തില്‍ താഴേക്ക് ചുറ്റിയിറങ്ങുന്ന പടവുകളുണ്ട് ഈ കിണറിന്. കിണറിന്‍റെ കുറച്ച് ഭാഗം മയമുള്ള പാറകൊണ്ടും ബാക്കി സാധാരണ കണ്ടുവരാറുള്ളത് പോലെയുമാണ് കിണര്‍ പണിതിട്ടുള്ളത്.



Click it and Unblock the Notifications