India
Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജുനാഗട്ട്

ജുനാഗട്ട് – യുഗാന്തരത്തില്‍ അല്‍പനേരം

36

ഗുജറാത്തിലെ മറ്റൊരു പ്രദേശത്തിനും ജുനാഗട്ടിനോളം സാംസ്ക്കാരിക വൈവിദ്ധ്യങ്ങളില്ല. 320 ബി.സി.യില്‍ മൌര്യവംശ സ്ഥാപകനായ  ചന്ദ്രഗുപ്ത മൌര്യന്‍ നിര്‍മ്മിച്ച ജുനാഗട്ട് കോട്ടയുടെ സാന്നിദ്ധ്യമാണ് ഈ സ്ഥലനാമത്തിന് പിന്നില്‍. ഊപര്‍കോട്ട് എന്ന പേരിലും  അറിയപ്പെടുന്ന ഈ ചരിത്രസ്മാരകം ഗിര്‍നര്‍ പര്‍വ്വതനിരയുടെ താഴ്വാരത്തിലാണ്. പഴയകോട്ട എന്നര്‍ത്ഥം വരുന്ന ജുനാഗട്ട്, നഗരത്തിന്‍റെ ഹൃദയഭാഗത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

മൌര്യവംശ രാജാക്കന്‍മാരായ ചന്ദ്രഗുപ്തമൌര്യന്‍റെയും അശോക ചക്രവര്‍ത്തിയുടെയും കാലം മുതല്‍ക്കേയുള്ള ജുനാഗട്ട് ക്രുസ്തുവിന് മുന്പേ രൂപംകൊണ്ട പ്രാചീന നഗരമാണ്. ശാകാ വംശ ഭരണാധികാരിയായ മഹാക്ഷത്രപ് രുദ്രഭാമന്‍ ഒന്നാമന്‍റെ 150 ഏ.ഡി. യിലേതെന്ന്  കരുതപ്പെടുന്ന ശിലാമുദ്രണങ്ങളില്‍ ജുനാഗട്ടിനെ പ്രതിപാദിച്ചിട്ടുണ്ട്. ബാബിവംശത്തിന്‍റെ സ്ഥാപകനായ മുഹമ്മദ് ബഹാദൂര്‍ ഖാന്‍ജി ഒന്നാമനാണ് ജുനാഗട്ടിന്‍റെ ആധുനിക നഗര സ്ഥാപകന്‍. ബ്രിട്ടീഷ് അധീനതയിലാകും വരെ ഈ പ്രദേശം ബാബിവംശത്തിന്‍റെ കീഴിലായിരുന്നു. വിഭജനകാലത്ത് ഇന്ത്യയുടെ പരമാധികാരത്തില്‍ ലയിക്കുകയും ചെയ്തു.

മതപരമായ പ്രത്യേകതകള്‍

ഹിന്ദു, മുസ്ലിം, ബുദ്ധ, ജൈന മതങ്ങളെല്ലാം തന്നെ ജുനാഗട്ടില്‍ അവരുടേതായ സാംസ്ക്കാരിക മുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്. പാറ തുരന്ന്  നിര്‍മ്മിച്ച ഇവിടത്തെ ബുദ്ധ ഗുഹകള്‍ ക്രിസ്തുവിന് 5 നൂറ്റാണ്ട് മുന്പെ തന്നെ ചരിത്രത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. ഗുഹയുടെ ഭിത്തിയില്‍ മനോഹരമായി കോറിയ ചിത്രപ്പണികള്‍ കാണാം. അശോകചക്രവര്‍ത്തിയുടെ വിഖ്യാതമായ 33 മുദ്രണങ്ങളില്‍ 14 എണ്ണം ഊപര്‍കോട്ടിലുള്ള ശിലാഫലകത്തിലാണ്.

ബുദ്ധമതം പോലെതന്നെ ജുനാഗട്ടിലെ ചരിത്ര, സാംസ്ക്കരിക മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തിയ മതങ്ങളാണ് ഹിന്ദു, ജൈന മതങ്ങള്‍. നഗരത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന മൌണ്ട് ഗിര്‍നര്‍ ഹിന്ദു, ജൈന മതസ്ഥരുടെ പുണ്യഭൂമിയാണ്. കൊടുമുടികളൂടെ  ഉച്ചിയിലുള്ള ഈ ക്ഷേത്രങ്ങളിലേക്ക് 9999 പടികള്‍ കയറിയാണ് ചെന്നെത്തുന്നത്. ആകാശത്തിലേക്കുള്ള ഗോവണിയാണോ എന്ന് തോന്നിപ്പോകും.

ഭൂമിശാസ്ത്രം

ജുനാഗട്ടിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലും വടക്ക് പോര്‍ബന്ദറും കിഴക്ക് അംറേലി ജില്ലയുമാണ്. നദികളായ സൊണാര്‍ക്കും കല്‍വോയും ജുനാഗട്ടിലൂടെ കടന്നുപോകുന്നു. നരസിംങ് മേത്ത സരോവര്‍, ദാമോദര്‍ ജി, സുദര്‍ശന എന്നീ ജലാശയങ്ങളും ജുനാഗട്ടിനുണ്ട്. സര്‍കേശ്വര്‍ ബീച്ച്, മാധവ്പുര്‍ ബീച്ച് എന്നിവ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ജുനാഗട്ടിന്‍റെ ദൃശ്യോപഹാരമാണ്.

കാലാവസ്ഥ

സ്ഥായിയല്ലാത്ത കാലാവസ്ഥയാണ് ഈ വരണ്ട മേഖലയില്‍. അറബിക്കടലും കാംബോ ഉള്‍ക്കടലുമാണ് ഈ വ്യതിയാനങ്ങള്‍ക്ക് കാരണം. വേനല്‍കാലത്ത് കടുത്ത ചൂടും ശൈത്യകാലങ്ങള്‍ പൊതുവെ തണുപ്പുള്ളതുമായിരിക്കും.

ആകര്‍ഷണങ്ങള്‍

നവഘന്‍ കുവോ, ആദി-കുദി വാവ് എന്നിവ ജുനാഗട്ടിലെ പടിക്കിണറുകളാണ്‌ . ഇവ പണിതതല്ല. മറിച്ച്, പാറയില്‍  തുരന്നുണ്ടാക്കിയവയാണ്. പാറയുടെ ആഴത്തിലേക്ക് 170 അടി തുരന്നാണ് ജലം കണ്ടെത്തിയത്. വംശനാശത്തെ നേരിടുന്ന ഏഷ്യാറ്റിക് സിംഹങ്ങളുടെ ഗിര്‍ നാഷണല്‍ പാര്‍ക്ക് ഗുജറാത്തിലെ ഏറ്റവും ജനപ്രീതി പിടിച്ചുപറ്റിയ റിസര്‍വ് വനമാണ്. കൂടാതെ പാനിയ, മിഥിയാല എന്നീ വന്യജീവിസങ്കേതങ്ങളും ഇവിടെയുണ്ട്. അശോക ചക്രവര്‍ത്തിയുടെ ചരിത്രപ്രാധാന്യമുള്ള ശിലാലിഖിതങ്ങള്‍, ജമാ മസ്ജിദ്, ബുദ്ധഗുഹകള്‍ എന്നിവ ജുനാഗട്ടിലെ സന്ദര്‍ശക പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.

ജുനാഗട്ട് പ്രശസ്തമാക്കുന്നത്

ജുനാഗട്ട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജുനാഗട്ട്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ജുനാഗട്ട്

 • റോഡ് മാര്‍ഗം
  റോഡ്മാര്‍ഗ്ഗം സമീപ പട്ടണമായ രാജ്കോട്ടില്‍ നിന്നും അയല്‍സംസ്ഥാനമായ മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ജുനാഗട്ടിലേക്ക് ബസ്സുകള്‍ ലഭിക്കും. ഉന, അഹമ്മദാബാദ്, ജാംനഗര്‍, വേരവല്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാദേശിക യാത്രാ വാഹനങ്ങളും ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ജുനാഗട്ടിന് സ്വന്തമായൊരു റെയില്‍വേ സ്റ്റേഷനുണ്ട്. ഗുജറാത്തിനകത്തെയും അയല്‍സംസ്ഥാനങ്ങളിലെയും പട്ടണങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിനുകളുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ജുനാഗട്ടില്‍ നിന്ന് 104 കിലോമീറ്റര്‍ അകലെയുള്ള രാജ്കോട്ട് ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. എന്‍. എച്ച്. 8 ഡി, എന്‍. എച്ച്. 27 എന്നീ ദേശീയ പാതകളിലൂടെയും സംസ്ഥാന പാതയായ എസ്. എച്ച്. 26 വഴിയും ഈ എയര്‍പോര്‍ട്ടില്‍ അനായാസം എത്തിച്ചേരാം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി രാജ്കോട്ടിനെ ബന്ധിപ്പിച്ച് ജെറ്റ് എയര്‍വേയ്സിന്‍റെയും എയര്‍ ഇന്ത്യയുടെയും ഫ്ലൈറ്റുകള്‍ വ്യോമയാനം ചെയ്യുന്നുണ്ട്. 26 വഴിയും ഈ എയര്‍പോര്‍ട്ടില്‍ അനായാസം എത്തിച്ചേരാം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി രാജ്കോട്ടിനെ ബന്ധിപ്പിച്ച് ജെറ്റ് എയര്‍വേയ്സിന്‍റെയും എയര്‍ ഇന്ത്യയുടെയും ഫ്ലൈറ്റുകള്‍ വ്യോമയാനം ചെയ്യുന്നുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
16 Aug,Tue
Return On
17 Aug,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
16 Aug,Tue
Check Out
17 Aug,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
16 Aug,Tue
Return On
17 Aug,Wed